വെഞ്ഞാറമൂട് കൊലപാതകത്തില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം | വെഞ്ഞാറമൂട് നടന്ന കൊലപാതകത്തില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊലപാതകവുമായി പാര്‍ട്ടിക്ക് ബന്ധമില്ല. ഗുണ്ടകളെ പോറ്റുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്.
ഭരണപരാജയം മറച്ചു വക്കാന്‍ സംസ്ഥാന സര്‍ക്കാറും സി പി എമ്മും കോണ്‍ഗ്രസിനെ പഴിചാരുകയാണെന്നും ഇത് വിലപ്പോകില്ലെന്നും ചെന്നിത്തല പറഞ്ഞു