സ്ക്കൂട്ടറിനുള്ളിൽ മൂർഖൻ ;
യുവാവ് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
കാക്കനാട്: ഹെല്‍മറ്റ് എടുക്കാന്‍ ഡിക്കി തുറന്നപ്പോള്‍ എന്തോ അനക്കവും തിളക്കവും.ട് മെക്കാനിക് വന്ന് വണ്ടി അഴിച്ചപ്പോള്‍ കണ്ടത് പത്തി വിടര്‍ത്തിയാടുന്ന മൂര്‍ഖന്‍ പാമ്ബിനെ. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ കാക്കനാട് തുതിയൂരിലാണ് സംഭവം.
ആനമുക്ക് ഗ്രന്ഥശാലക്ക് സമീപം വാടകക്ക് താമസിക്കുന്ന അശോകെന്റ ഹോണ്ട ആക്ടീവയിലാണ് പാമ്ബിനെ കണ്ടത്. ഞായറാഴ്ച രാവിലെ പുറത്തേക്ക് പോകാന്‍ ഹെല്‍മറ്റ് എടുത്തപ്പോഴായിരുന്നു എന്തോ അനങ്ങുന്നത് ശ്രദ്ധയില്‍ പെട്ടത്. പെട്ടെന്ന് ഡിക്കി അടച്ച അശോകനോട് സമീപത്തുണ്ടായിരുന്ന ആള് പാമ്ബാണെന്ന് ഉറപ്പിച്ച് പറഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ കൂടി പാമ്ബിനെ പുറത്തെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
പിന്നീട് സൂരജ് എന്ന ഇരുചക്രവാഹന മെക്കാനിക്കിനെ വിളിച്ച് വരുത്തി വാഹനം അഴിച്ച് എന്‍ജിനോട് ചേര്‍ന്ന് ചുരുണ്ട് കിടന്നിരുന്ന ഒരു മീറ്റര്‍ നീളമുള്ള മൂര്‍ഖന്‍ പാമ്ബിനെ പുറത്തെടുക്കുകയായിരുന്നു. രാത്രി വഴിയരികില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ സമീപത്തെ കുറ്റിക്കാട്ടില്‍നിന്ന് പാമ്ബ് കയറിയതാകാമെന്നാണ് നിഗമനം.