KSDLIVENEWS

Real news for everyone

കോവിഡ് കാലത്തെ സന്നദ്ധ പ്രവർത്തനം;അനുമോദനവുമായി
ദർബാർക്കട്ട ശ്രീ വീര മാരുതി ക്ലബ്

SHARE THIS ON

കോവിഡ് കാലത്തെ സന്നദ്ധ പ്രവർത്തനം;അനുമോദനവുമായി
ദർബാർക്കട്ട ശ്രീ വീര മാരുതി ക്ലബ്

കുമ്പള:മുളിയടുക്കം ദർബാർക്കട്ട ശ്രീ വീര മാരുതി വ്യായാമ സംഘം ക്ലബ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡ് കാലത്തെ കുമ്പള പഞ്ചായത്തിലെ മികച്ച സന്നദ്ധ പ്രവർത്തനം നടത്തിയ വ്യക്തികൾക്കുള്ള അനുമോദന ചടങ്ങ് നടത്തി.ക്ലബ് പ്രസിഡന്റ്
ഗണേശ എം ഉപഹാരം കൈമാറി.
മനോജ്‌, കൃഷ്ണ എം, ലക്ഷമണ എന്നിവർ ചടങ്ങിൽ പങ്കടുത്തു.

സന്നദ്ധ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയ സിനാൻ മുളിയടുക്കം,ഉനൈസ് മുളിയടുക്കം
എന്നിവരെയാണ് ഉപഹാരം നൽകി ക്ലബ് ആദരിച്ചത്.കോവിഡ് എന്ന മഹാമാരി നമ്മുടെ നാട്ടിൽ വ്യാപകമായ സമയം മുതൽ ഇന്ന് വരെ കുമ്പള പഞ്ചായത്തിന്റെ കീഴിയിൽ ഇവർ വിദ്യാഭ്യാസ സ്ഥാപങ്ങളും,കടകളും,വീടുകളും, ബസ്റ്റോപുകളും എല്ലാം അണു നശീകരണം ചെയ്തു വരുന്നുണ്ട്.

കൂടാതെ കുമ്പള പഞ്ചായത്തിന്റെ ചുറ്റളവിൽ പ്രവാസികൾക്കുള്ള റൂം കോറിന്റലിന്റെ ഡ്യൂട്ടിയും സേവനവും നിലവിൽ ഈ രണ്ടു യുവാക്കൾ ചെയ്തു വരികയാണ്.
കോവിഡ് ന് മുമ്പുണ്ടായ ജോലി തൽക്കാലം മാറ്റി വെച്ചു കൊണ്ടാണ് ഈ രണ്ടു യുവാക്കൾ സന്നദ്ധ പ്രവർത്തനത്തിന് രംഗത്തിറങ്ങിയത്. കോറന്റയിനിലുള്ള ചില നല്ല മനസ്സുകൾ കൊടുക്കുന്ന ചെറിയ തുക കൊണ്ടാണ് ഇവരുടെ വീട്ടു ചിലവുകൾ നടക്കുന്നത്.കുമ്പള പഞ്ചായത്ത് കീഴിയിലുള്ള പല ക്ലബ്ബുകളിൽ നിന്നും കൂട്ടായ്മകളിൽ നിന്നും മികച്ച സന്നദ്ധ പ്രവർത്തനത്തിനുള്ള അനുമോദനങ്ങൾ ഈ യുവാക്കൾക്ക് കിട്ടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!