KSDLIVENEWS

Real news for everyone

നാട്ടിൽ കുറ്റ കൃത്യങ്ങൾ കുറയുന്നതിൽ കേരള പോലീസിന്റെ ജനകീയ ഇടപെടൽ പ്രശംസനിയം ; നിസാർ തളങ്കര

SHARE THIS ON

കുമ്പള: പൊതു ഞനങ്ങൾക്കിടയിൽ കുറ്റ കൃത്യങ്ങൾ ഇല്ലായ്മ ചെയ്യാൻ കേരള പോലീസ് നടത്തി കൊണ്ടിരിക്കുന്ന ജനകീയ ഇടപെടലുകൾ വർത്താനകാലത്ത് ഏറെ പ്രസക്തിയു ണ്ടെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര അഭിപ്രായെപ്പെട്ടു. ദുബായ് മലബാർ കലാസാംസ് കാരിക വേദി മുഖ്യമന്ത്രിയുടെ പോലിസ് മെഡൽ ലഭിച്ച കാസറഗോഡ് സ്‌പെഷൽ ബ്രാഞ്ച എ എസ് ഐ ഗംഗാധരന് അനുമോദനവും കുമ്പള പോലീസ് സ്റ്റേഷനിൽ നിന്നും സ്ഥലം മാറി പോകുന്നു പോലീസ് ഉദ്ദ്യഗസ്ഥൻമാർക്ക് നൽകിയ യാത്രയപ്പു സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായി രുന്നു നിസാർ തളങ്കര.

യു എ ഇയിൽ പൊതുമാപ്പ് അനുവദിച്ച സാഹചര്യത്തിൽ യാതൊരു രേഖയും ഇല്ലാത്തവർക്ക് ഔട്ട്പാസ് ലഭിക്കാൻ കേരളത്തിൽ പോലീസ് സഹായം വേണ്ടിവന്നേക്കു മെന്നും പൊതുമാപ്പ് യു എ ഇ ഭരണകൂടത്തിൻ്റെ കാരുണ്യമാണ്, യാതൊരു രേഖയുമില്ലാ ത്തവർക്കും പൊതുമാപ്പ് ഗുണം ചെയ്യും,പൊതുമാപ്പ് സേവനത്തിന് ഇന്ത്യൻ അസോസിയേഷൻ മുന്നോട്ടു വന്നിട്ടുണ്ടെന്നും പാസ്പോർട്ട് ഇല്ലാത്തവർക്ക് ഔട്ട്പാസ് സംഘടിപ്പിച്ചു കൊടുക്കേണ്ടിവരും,അപ്പോൾ അപേക്ഷകൻ്റെ മേൽവിലാസം ഉറപ്പുവരുത്താൻ കേരളത്തിൽ അതാതിടത്തെ പോലീസ് സാക്ഷ്യപത്രം വേണ്ടി വന്നേക്കും.പോലീസ് സഹായകരമായ നിലപാട് കൈക്കൊള്ളു മെന്നാണ് പ്രതീക്ഷയെന്നും നിസാർ പറഞ്ഞു.

എഴുത്തുകാരൻ കെ എം അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി.കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസുഫ് അധ്യക്ഷത വഹിച്ചു. ദുബായ് മലബാർ കലാ-സാംസ്കാരിക വേദി ജനറൽ കൺ വീനറും കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ അശ്റഫ് കർള സ്വാഗതം പറഞ്ഞു. കുമ്പള സർക്കിൽ ഇൻസ്‌പെക്ടർ വിനോദ് കുമാർ മുഖ്യാതിഥി യായിരുന്നു.ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ധീഖ്, ഗഫൂർ ഏരിയാൽ,കുമ്പള ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ബി. എ റഹ്മാൻ,സഫുറ, നസീമ ഖലിദ് പോലിസ് ഉദ്ദ്യഗസ്ഥൻമാരായ ജോമി എസ് ഐ, പ്രകാശ്,അനൂപ്, പവിത്രൻ,ഗോകുല, കലേഷ്,സുബാഷ്, ചന്ദ്രൻ,രാജേഷ്,രതീഷ്. എന്നിവരും ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ യുസഫ് ഉൾവാർ,രാവിരാജ്, കൗലത്ത് ബീബി, സുലോചന,ശോഭ, പുഷ്പ പ്രസംഗിച്ചു. അഹദ് അലി,മുഹമ്മദ്‌ കുഞ്ഞി,നൂർ ജമാൽ, കെ വി യുസഫ്.അബ്ബാസ് മടിക്കെരി, സിദീഖ് ദണ്ട്ഗോളി, അഷ്‌റഫ്‌ കോയിപ്പടി തുടങ്ങിയവർ സംബന്ധിച്ചു. അസീസ് കെ എം നന്ദി പറഞ്ഞു.

error: Content is protected !!