കോവിഡ് ടെസ്റ്റിന് ഡോക്ടേർസ് ലാബിന് അംഗീകാരമുണ്ട് .
വ്യാജ വാർത്തക്കെതിരെ നിയമനടപടിയുമായി ഡോക്ടർസ് ലാബ്

കാസറഗോഡ് : വിദേശത്ത് പോകുന്നവർക്കുള്ള കോവിഡ് സ്വാബ് കളക്ഷൻ നടത്തുന്നതിനും ആന്റിജൻ ടെസ്റ്റിനും ഡോക്ടർസ് ലാബിന് അംഗീകാരമുണ്ടായിരിക്കെ തെറ്റായ വാർത്തകൾ നൽകിയ മാധ്യമങ്ങൾകെതിരെ നിയമ നടപടിയുമായി ഡോക്ടർസ് ലാബ് രംഗത്ത്.
കഴിഞ്ഞ ഒന്നര വർഷമായി മികച്ച രീതിയിൽ അത്യാധുനിക സൗകര്യത്തോടെ പ്രവർത്തിക്കുന്ന ലബോറട്ടറിയെ തകർക്കാൻ നടത്തിയ ഹീനമായ നീക്കത്തിനെതിരെ മാനനഷ്ട കേസ് ഉൾപ്പടെ നിയമനടപടിയുമായി ലാബ് അധികൃതർ രംഗത്ത് വന്നു. ഒക്ടോബർ 12 മുതൽ ആന്റിജൻ ടെസ്റ്റ് നടത്തുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും അംഗീകാരം നിലവിൽ ഉണ്ടായിരിക്കെ വളച്ചൊടിച്ച് വാർത്തകൾ നൽകിയവർക്കെതിരാണ് പരാതി
ആരോഗ്യ വകുപ്പിനെ ലിസ്റ്റിൽ ജില്ലയിൽ കോവിഡ് പരിശോധന നടത്തുന്ന ലാബ് പട്ടികയിൽ ഡോക്ടർസ് ലാബ് ഉണ്ട്.
ഒക്ടോബർ പതിനാലിന് വീട്ടിൽ പോയി സ്രവം എടുത്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ പകർച്ചവ്യാധി ആക്ട് പ്രകാരമാണ് 3000 രൂപ പിഴ അടക്കുന്ന വകുപ്പാണ് അല്ലാതെ മറ്റു പരാതികൾ ലാബിനെതിരെയില്ല. പ്രസ്തുത വിഷയത്തിൽ റിപ്പോർട്ടുകൾ നൽകിയെന്ന് വ്യാജവാർത്ത ലാബിനെ പൊതുമധ്യത്തിൽ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന് ഭാഗമാണ് ഇതിനെതിരെ ശക്തമായി നിയമനടപടി സ്വീകരിക്കണമെന്നും അതികൃതർ പറഞ്ഞു.
നിലവിൽ ഉപ്പളയിൽ കോവിഡ് സ്വാബ് കളക്ഷൻ ആരോഗ്യവകുപ്പിന്റെ അംഗീകാരത്തോടെ പ്രവർത്തിച്ചുവരുന്നു.

