KSDLIVENEWS

Real news for everyone

ദേവാസിന് ഐഎസ്ആർഒ 120 കോടി ഡോളർ നൽകണം ; യുഎസ് ഫെഡറൽ കോടതി വിധി .

SHARE THIS ON

ബംഗളൂരു: പാട്ടക്കരാര്‍ റദ്ദാക്കിയെന്ന പേരില്‍ ഐഎസ്‌ആര്‍ഒ 120 കോടി രൂപ നല്‍കണമെന്ന്‌ യുഎസ്‌ കോടതി. ഐഎസ്‌ആര്‍ഒയുടെ വാണിജ്യ വിഭാഗം ആന്‍ട്രിക്‌സ്‌ കോര്‍പ്പറേഷന്‍ ബംഗളൂരുവിലെ ദേവാസ്‌ മള്‍ട്ടീമീഡിസ സര്‍വീസസ്‌ ലിമിറ്റഡിന്‌ 120 കോടി ഡോളര്‍ നല്‍കണം എന്നാണ്‌ ഫെഡറല്‍ കോടതി വിധി.

2005ല്‍ 70 മെഗാഹെട്‌സ്‌ എസ്‌ ബാന്‍ഡ്‌ സ്‌പെക്‌ട്രം ദേവാസിന്‌ നല്‍കാനുള്ള കരാറാണ്‌ 2011ല്‍ റദ്ദാക്കിയത്‌. അഴിമതി നടന്നതായും, ദേശിയ സുരക്ഷയെ ബാധിക്കുന്നതാണെന്നുമുള്ള സ്‌പേസ്‌ കമ്മിഷന്‍ ശുപാര്‍ശയുമാണ്‌ കരാര്‍ റദ്ദാക്കുന്നതിലേക്ക്‌ എത്തിച്ചത്‌. 2015ല്‍ ദേവാസിന്‌ 672 ദശലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ രാജ്യാന്തര ക്രിമിനല്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ അപ്പീല്‍ നല്‍കിയിരിക്കുകയാണ്‌ ഇന്ത്യ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!