കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കെഎസ്ആർടിസി ബസിന് അടിയിലേക്ക് തെറിച്ചുവീണു ; രണ്ട് വിദ്യാർത്ഥികൾ മരിച്ചു

മലപ്പുറം; കെഎസ്‌ആര്‍ടിസി ബസിന് അടിയിലേക്ക് തെറിച്ചുവീണ് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. മലപ്പുറം കോഡൂരാണ് അപകടമുണ്ടായത്. പട്ടര്‍ക്കടവ് കിയാല്‍പടിയിലെ പരി സിദ്ദീഖിന്റെ മകന്‍ അംജദ് (15), പാലക്കാട് ജില്ലയിലെ നെന്മാറ ഒലിപ്പാറ സലീമിന്റെ മകന്‍ റിനു സലീം (16) എന്നിവരാണ് മരിച്ചത്.
രണ്ടുപേരുടെയും മാതൃവീടായ പൊന്മളയില്‍നിന്ന് സ്‌കൂട്ടറില്‍ മലപ്പുറം ഭാഗത്തേക്ക് വരുമ്ബോള്‍ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. വരിക്കോട് അങ്ങാടിയില്‍ ഹോളോബ്രിക്‌സ് നിര്‍മാണ കമ്ബനിക്ക് സമീപത്തുവെച്ച് മുന്നിലുള്ള കാറിനെ മറികടക്കാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചു. അതിനിടെ സ്‌കൂട്ടറിന്റെ ഹാന്‍ഡില്‍ കാറില്‍ തട്ടി എതിര്‍ദിശയില്‍ വരികയായിരുന്ന കെഎസ്‌ആര്‍ടിസി ബസിന്റെ അടിയിലേക്ക് തെറിക്കുകയായിരുന്നു.അംജദ് മലപ്പുറം മേല്‍മുറി എം.എം.ഇ.ടി. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്. റിനു പ്ലസ് വണ്ണിന് പ്രവേശനം നേടിയിരിക്കുകയാണ്. മഞ്ചേരി ഗവ. മെഡിക്കല്‍കോളേജിലുള്ള മൃതദേഹങ്ങള്‍ പരിശോധനകള്‍ക്കുശേഷം അതത് മഹല്ല് ജുമാമസ്ജിദ് ഖബര്‍സ്ഥാനുകളില്‍ ഖബറടക്കും.

