KSDLIVENEWS

Real news for everyone

ക്ലിഫ് ഹൗസിലെ സുരക്ഷാവീഴ്ച; അഞ്ചു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍, രണ്ട് പേര്‍ക്ക്‌ സ്ഥലംമാറ്റം

SHARE THIS ON

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നിൽ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ നടപടി. ക്ലിഫ് ഹൗസിനു മുന്നിൽ സുരക്ഷാചുമതലയിലുണ്ടായിരുന്ന അഞ്ചു പോലീസുകാരെ സസ്പെൻഡ് ചെയ്തു. മ്യൂസിയം എസ്.ഐ, സി.ഐ. എന്നിവരെ സ്ഥലം മാറ്റി. എ.ആർ. ക്യാമ്പിലേക്കാണ് ഇവരെ സ്ഥലം മാറ്റിയിരിക്കുന്നത്. അന്വേഷണത്തിനു ശേഷം കൂടുതൽ പോലീസുകാർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

സ്വർണക്കടത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വസതിയിലേക്കു തള്ളിക്കയറുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം.

സാധാരണ പ്രതിഷേധങ്ങൾ ദേവസ്വം ബോർഡ് ജങ്ഷനിൽ തടയുകയാണ് പതിവ്. എന്നാൽ, ഇവിടെ ആവശ്യത്തിന് പോലീസുകാരില്ലായിരുന്നു. ഇതേത്തുടർന്ന് പ്രവർത്തകരിൽ ചിലർ പ്രകടനവുമായി ക്ലിഫ് ഹൗസിന്റെ പ്രധാന ഗേറ്റിനു സമീപം എത്തി. അതേസമയം ദേവസ്വം ബോർഡ് ജങ്ഷനിൽ പ്രവർത്തകർ പന്തം കത്തിച്ച് റോഡ് ഉപരോധിക്കുകയും ചെയ്തു. പ്രതിഷേധം തടയാൻ ശ്രമിച്ച പോലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷവുമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!