KSDLIVENEWS

Real news for everyone

ആദ്യ സീപ്ലെയിൻ സർവീസ് ഉദ്ഘാടനം ചെയ്ത് ; ആദ്യ സർവീസിൽ യാത്രയും നടത്തി പ്രധാനമന്ത്രി

SHARE THIS ON

രാജ്യത്തെ ആദ്യ സീപ്ലെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി.നര്‍മദ ജില്ലയിലെ കെവാദിയയില്‍ സ്ഥിതി ചെയ്യുന്ന സ്റ്റാച്യു ഓഫ് യൂനിറ്റിയില്‍നിന്ന് അഹമ്മദാബാദിലെ സബര്‍മതി നദീതടം വരെയാണ് സര്‍വീസ്.ആദ്യ സര്‍വീസില്‍ പ്രധാനമന്ത്രി യാത്ര നടത്തി. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 145-ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായാണ് സീപ്ലെയിന്‍ സര്‍വീസ് ആരംഭിച്ചത്.

സബര്‍മതിയെയും കെവാഡിയയും കുറഞ്ഞ ചിലവില്‍ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗുജറാത്ത് സര്‍ക്കാര്‍ സീപ്ലെയന്‍ സര്‍വ്വീസ് ആരംഭിച്ചത്. പ്രൈവറ്റ് വിമാന കമ്ബനിയായ സ്പൈസ് ജെറ്റാണ് കടല്‍ വിമാന സര്‍വ്വീസ് നിയന്ത്രിക്കുക. ഒരു സമയം 12 പേര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യം വിമാനത്തില്‍ ഒരുക്കിയിട്ടുണ്ട്.ഒരു ദിവസം നാല് വിമാന സര്‍വ്വീസുകളാണ് ഉണ്ടാകുക. യാത്രക്കാര്‍ക്ക് താങ്ങാവുന്ന നിരക്കാണ് സര്‍വ്വീസിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരാള്‍ക്ക് 4,800 രൂപയാണ് ടിക്കറ്റ് നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!