KSDLIVENEWS

Real news for everyone

പ്രണയത്തിൽ നിന്ന് പിന്മാറിയില്ല; പത്താം ക്ലാസുകാരിയെ കൊലപ്പെടുത്തി പിതാവ്; സംഭവം തമിഴ്നാട്ടിൽ

SHARE THIS ON

തമിഴ്‌നാട്ടില്‍ പതിനാലുകാരിയായ മകളെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പ്രണയത്തിന്റെ പേരിലാണ് അരുംകൊല നടത്തിയത്. പിതാവ് ശിവശാസ്‌ത്രിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. വില്ലുപുരം വാനൂരിലാണ് ക്രൂര കൊലപാതകം. 10–ാം ക്ലാസുകാരി വികാസിനിയാണ് കൊല്ലപ്പെട്ടത്. പ്രണയബന്ധം ഉപേക്ഷിക്കാത്തതിന്റെ പേരിലാണ് പിതാവ് ഇളയമകളെ കൊലപ്പെടുത്തിയത്. പ്രതിയുടെ രണ്ട് പെണ്‍മക്കളില്‍ ഇളയവളാണ് കൊല്ലപ്പെട്ട വികാസിനി. Also Read: സ്കൂള്‍ വിട്ടെത്തി കിടപ്പുമുറിയിലേക്ക് പോയി; കൊല്ലത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍

റാണിപ്പേട്ടയില്‍ മുത്തശിക്കൊപ്പം താമസിച്ചു പഠിക്കുകയായിരുന്നു പെണ്‍കുട്ടി. വികാസിനിയും റാണിപ്പേട്ട സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു. സ്കൂളില്‍ പോകുമ്പോള്‍ ഇരുവരും തമ്മില്‍ കണ്ട് സംസാരിക്കുന്നതും പതിവായിരുന്നു. എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധം  അറിഞ്ഞ മുത്തശി വികാസിനിയുടെ അച്ഛനെ വിവരമറിയിച്ചു. കുട്ടിയെ വില്ലുപുരത്തേക്ക് കൊണ്ടുപോകണമെന്ന് പറയുകയും ചെയ്‌തു. ഇതേ തുടര്‍ന്ന് നാലുമാസം മുന്‍പാണ് വികാസിനിയെ പിതാവ് ശിവശാസ്ത്രി  നാട്ടിലേക്ക് തിരികെ കൊണ്ടുവന്നത് . 

പിന്നീട് വീടിനടുത്തുള്ള സ്‌കൂളില്‍ വികാസിനിയെ ചേര്‍ത്തു. യുവാവുമായുള്ള പ്രണയം അവസാനിപ്പിക്കണമെന്ന് പിതാവ് കുട്ടിയോട് പലവട്ടം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് വിസമ്മതിച്ച കുട്ടി യുവാവുമായുള്ള ബന്ധം തുടര്‍ന്നു. യുവാവുമായി ഫോണിലൂടെ സംസാരിക്കുകയും അയാള്‍ക്കൊപ്പം പുറത്തുപോകുകയും ചെയ്‌തു. ഇതോടെ മകളെ കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കാന്‍ പിതാവ് തീരുമാനിച്ചു. തന്റെ ഭാര്യ വീട്ടിലില്ലാതിരുന്ന ദിവസം  രാത്രി മൂത്തമകളെ ശിവശാസ്‌ത്രി സഹോദരന്റെ വീട്ടിലേക്ക് അയച്ചു. തുടര്‍ന്ന് ഇളയമകളോട് സംസാരിച്ചു.  പഠിക്കാനുള്ള സമയമാണിതെന്നും  പ്രണയം അവസാനിപ്പിക്കണമെന്നും പിതാവ് പറഞ്ഞു. പക്ഷെ ഇതിനെ ശക്തമായി എതിര്‍ത്ത  പെണ്‍കുട്ടി യുവാവുമായുള്ള ബന്ധം ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് ആവര്‍ത്തിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റവും തര്‍ക്കവുമുണ്ടായി. 

പ്രകോപിതനായ ശിവശാസ്ത്രി മകളെ കഴുത്ത് ഞെരിച്ച് കൊന്നു. കുട്ടി ബോധം കെട്ട് വീണതോടെ സമീപത്ത് താമസിക്കുന്ന തന്റെ സഹോദരനെ ശിവശാസ്‌ത്രി വിവരമറിയിച്ചു. നാട്ടുകാരടക്കം വീട്ടിലെത്തി കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി പിതാവ് കീഴടങ്ങുകയായിരുന്നു. കേസെടുത്ത പൊലീസ് ശിവശാ‌സ്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തി. 

error: Content is protected !!