ഗവർണർ എന്റെ സഹപാഠി, ചില ജീവികളെപ്പോലെ നിറം മാറാൻ മിടുക്കൻ: ഐഎൻഎൽ പ്രസിഡന്റ്

കോഴിക്കോട് ∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് ഐഎൻഎൽ ദേശീയ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാൻ. അലിഗഡ് സർവകലാശാലയിൽ എന്റെ സഹപാഠിയായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. അടിയന്തരാവസ്ഥക്കാലത്ത് താനടക്കമുള്ളവർ അറസ്റ്റിലായപ്പോൾ ആരിഫ് മുഹമ്മദ് ഖാൻ മാത്രം അറസ്റ്റിൽനിന്ന് തടിയൂരി. ചില ജീവികളെപ്പോലെ നിറം മാറാൻ മിടുക്കുള്ളയാളാണ് അദ്ദേഹം. കേരളത്തിൽ എൽഡിഎഫ് സർക്കാരിനെ ബുദ്ധിമുട്ടിക്കുന്നതിലും നല്ലത് ഡൽഹിയിൽ തിരികെ പോയി മറ്റു വല്ല ജോലിയും തേടുന്നതാണെന്നും സുലൈമാൻ പറഞ്ഞു. ഐഎൻഎൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

