മാസ്ക് ധരിക്കൂ, കൈകള്‍ കഴുകൂ, ട്രംപിനെ പുറത്താക്കൂ – ജോ ബൈഡന്

വാഷിംഗ്ടൺ: കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ട്രംപ് കേന്ദ്രങ്ങളിൽ നിന്നും വിവാദ പ്രസ്താവനകൾ തുടരുന്നതിനിടെ മൂർച്ഛയേറിയ ട്വീറ്റുമായി ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡൻ. ” മാസ്ക് ധരിക്കൂ, കൈകൾ കഴുകൂ, ട്രംപിനെ വോട്ട് ചെയ്ത് പുറത്താക്കൂ.”- ജോ ബൈഡൻ ട്വീറ്റ് ചെയ്തു.
നേരത്തെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാർഥിയാണ് ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇത്രയും മോശം സ്ഥാനാർഥിയോട് പരാജയപ്പെടുകയാണെങ്കിൽ താൻ രാജ്യം വിടുമെന്നും ബൈഡനു നേരേ പരിഹാസം തൊടുത്തുവിട്ടുകൊണ്ട് ട്രംപ് പറഞ്ഞു.
എന്നാൽ, ട്രംപിനുനേരെ ബൈഡൻ കോവിഡ് തന്നെയാണ് റാലികളിൽ ആയുധമാക്കിയത്. മായ പോലെ കോവിഡ് അപ്രത്യക്ഷമാകുമെന്നായിരുന്നു ട്രംപിന്റെ പ്രസ്താവനയെന്നും ഇപ്പോഴും രാജ്യത്തെ ആളുകളുടെ ജീവൻ അപഹരിക്കുകയാണ് വൈറസെന്നും ബൈഡൻ കുറ്റപ്പെടുത്തി.

