KSDLIVENEWS

Real news for everyone

വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെ തുടര്‍ന്ന് താത്ക്കാലികമായി അടച്ച്‌ പൂട്ടിയ കോഴിക്കോട് എൻ ഐ ടി ഇന്ന് തുറന്ന് പ്രവര്‍ത്തനമാരംഭിക്കും

SHARE THIS ON

വിദ്യാർത്ഥി പ്രതിഷേധങ്ങളെ തുടർന്ന് താത്ക്കാലികമായി അടച്ച്പൂട്ടിയ കോഴിക്കോട് എൻ ഐ ടി ഇന്ന് തുറന്ന് പ്രവർത്തനമാരംഭിക്കും. എൻഐ ടിയിലെ ദളിത് വിദ്യാർത്ഥിയായ വൈശാഖിനെ സസ്പെൻഡ് ചെയ്തതിനെ തുടർന്നാണ് ക്യാമ്പസിൽ വിദ്യാർത്ഥി പ്രതിഷേധമുണ്ടായത്. കോളേജ് തുറക്കുന്ന പശ്ചാത്തലത്തിൽ ഗാന്ധി ഘാതകൻ, ഗോഡ്സെയെ പ്രകീർത്തിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട എൻ ഐ ടി അധ്യാപിക ഷൈജ ആണ്ടവനെതിരെ വിദ്യാർഥി പ്രതിഷേധത്തിന് സാധ്യതയുണ്ട്. ഗോഡ്സെ പരാമർശത്തിൽ ഷൈജ ആണ്ടവനോട് എൻഐടി ഡയറക്ടർ വിശദീകരണം ചോദിച്ചിരുന്നു. എസ് എഫ് ഐ പരാതിയിൽ ഇവർക്കെതിരെ കുന്ദമംഗലം പൊലീസ് കേസും എടുത്തിട്ടുണ്ട്.നിലപാടിൽ മാറ്റമില്ലാത ഡോ. ഷൈജ ഉറച്ച് നിൽക്കുന്ന സാഹചര്യത്തിൽ അച്ചടക്ക നടപടിക്കും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!