കാസർകോട് ലീഗ് ഹൗസ് യാഥാർഥ്യമാകുന്നു ; ഫെബ്രുവരി 8ന് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ തറക്കല്ലിടൽ നിർവഹിക്കും

കാസർഗോഡ് ജില്ലയിലെ മുസ്ലിം ലീഗ് പ്രവർത്തകരുടെ എക്കാലത്തെയും സ്വപ്നമായ ലീഗ് ഹൗസ് യാഥാർഥ്യമാവുകായാണ്.
ഫെബ്രുവരി 8 ന് പാണാക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ തറക്കല്ലിടൽ കർമ്മം നിർവഹിക്കുന്ന
ആസ്ഥാന മന്ദിരത്തിന്റെ കുമ്പളപഞ്ചായത്ത് തല ഉൽഘാടനം കുമ്പോൽ സയ്യിദ് ആറ്റക്കോയ തങ്ങൾ നിർവഹിച്ചു.
കുമ്പോൽ പാപം കോയ ഹൌസിൽ നടന്ന
ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് അസീസ് മെരിക്കെ, ജില്ലാ സെക്രട്ടറി എം അബ്ബാസ്, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ബി എൻ മുഹമ്മദ് അലി, അഷ്റഫ് കർള, കെ വി യുസഫ്, സിദ്ധീഖ് ദണ്ടഗോളി, മുഹമ്മദ് കുഞ്ഞി കുമ്പോൽ തുടങ്ങിയർ സംബന്ധിച്ചു.

