മില്ലത്ത് സ്വാന്തനം ഐ.എൻ.എൽ ചൗക്കി ശാഖ കമ്മിറ്റിയുടെ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.

ചൗക്കി: ഐ എൻ എൽ ചൗക്കി ശാഖ കമ്മിറ്റിയുടെ നിർധനരായ കുടുംബാംഗങ്ങൾക്കുള്ള പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു.
മാസങ്ങളോളം നീണ്ടു നിന്ന റിലീഫ് പ്രവർത്തനം,കാവുഗോളി കടപ്പുറം, അർജാൽ, കെ.കെ.പുറം,അക്കരക്കുന്ന്,ബ്ലാർക്കോട് പ്രദേശത്തുള്ള നൂറോളം നിർധനരായ കുടുംബാംഗങ്ങൾക്കാണ് കിറ്റുകൾ നൽകിയത്. അവസാന ഘട്ടം റിലീഫ് പ്രവർത്തനത്തിൻ്റെ ഭാഗമായി പെരുന്നാൾ കിറ്റ്
ഐ.എൻ.എൽ ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം ഐ.എൻ.എൽ ചൗക്കി ശാഖ ജനറൽ സെക്രട്ടറി ഹമീദ് പടിഞ്ഞാറിന് കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
ശാഖ പ്രസിഡണ്ട് അഹമ്മദ് കടപ്പുറം അദ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫാ തോരവളപ്പിൽ മുഖ്യാതിഥിയായി, എൻ എൽ യു ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ് കടപ്പുറം മുഖ്യപ്രഭാഷണം നടത്തി, ഐ.എൻ.എൽ പഞ്ചായത്ത് പ്രസിഡന്റ് എൽ.ഡി.ഫ് കൺവീനറുമായ പോസ്റ്റ് മുഹമ്മദ് കുഞ്ഞി,ബീരാൻ കാവുഗോളി, ഇർഷാദ്, അഷ്റഫ് ,കുട്ടിഞ്ഞി,മുഹമ്മദ് റൗഫ്, ഹമീദ്, ഫാസിൽ,ഷബീർ,റുഹീസ്,റിനു, എന്നിവർ സംബന്ധിച്ചു.

