പ്രിയങ്ക ഗാന്ധി മത്സരിക്കുന്നില്ല; അമേഠിയിലും റായ്ബറേലിയിലും പ്രിയങ്കയില്ല, രാഹുലുമായുള്ള ചര്‍ച്ച തുടരുന്നു

ഡല്‍ഹി: അമേഠിയിലോ റായ്ബറേലിയിലോ പ്രിയങ്ക ഗാന്ധി മത്സരിക്കില്ലെന്നുറപ്പായി. അതേസമയം ഈ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുമായുള്ള അവസാന വട്ട ചർച്ചകളിലാണ് കോണ്‍ഗ്രസ്.
അമേഠിയിലോ റായ്ബറേലിയിലോ രാഹുല്‍ മത്സരത്തിനിറങ്ങുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ രാഹുലിൻറെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു. അമേഠിയിലോ റായ്ബറേലിയിലോ മത്സരിച്ച് വിജയിച്ചാല്‍ തന്നെയും താൻ വയനാടിനെ കയ്യൊഴിയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായാണ് ഖർഗെ സൂചിപ്പിച്ചിരുന്നത്. ഒരുപക്ഷേ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച സ്ഥരീകരണവും വൈകാതെ തന്നെ വരുമെന്നാണ് പ്രതീക്ഷ. നാളെ നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് – കൂടുതൽ അറിയുവാൻ ക്ലിക്ക് ചെയ്യുക

