എയര്‍ ഇന്ത്യ സമരം; പ്രവാസികള്‍ക്കുണ്ടായ യാത്രദുരിതത്തില്‍ പ്രതിഷേധിച്ച് പ്രവാസി സംഘടനകൾ

കുവൈത്ത് സിറ്റി: മിന്നല്‍ പണിമുടക്ക് മൂലം പ്രവാസികള്‍ ദുരിതത്തിലായതായും അപ്രതീക്ഷിതമായി സംഭവിച്ച യാത്രാമുടക്ക് മൂലം ജോലിയും ജീവിതവും മുടങ്ങിപ്പോയ സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്നും കാസർകോട് ജില്ല അസോസിയേഷൻ ആവശ്യപ്പെട്ടു.
പെട്ടെന്ന് വിമാനങ്ങള്‍ എല്ലാം നിർത്തലാക്കുന്നത് മൂലം നിരവധി പ്രവാസികളാണ് ബുദ്ധിമുട്ടുന്നത്. അടിയന്തരമായി ഈ വിഷയം പരിഹരിക്കാൻ ബന്ധപ്പെട്ടവർ മുന്നോട്ടു വരണമെന്ന് കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് ആവശ്യപ്പെട്ടു.
അപ്രതീക്ഷിതമായി സർവിസ് റദ്ദാക്കിയ എയർ ഇന്ത്യ എക്‌സ്പ്രസ് നടപടികളില്‍ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ഒ.ഐ.സി.സി കുവൈത്ത് ആവശ്യപ്പെട്ടു. പ്രവാസി യാത്രക്കാർക്ക് ഉണ്ടാവുന്ന ഇത്തരം ബുദ്ധിമുട്ട് ഒഴിവാക്കുന്നതില്‍ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കുവൈത്ത് കേരള മുസ് ലിം അസോസിയേഷൻ ആവശ്യപ്പെട്ടു. സർവിസ് റദ്ദാക്കിയ എയർ ഇന്ത്യ എക്‌സ്പ്രസ് നടപടികളില്‍ കേന്ദ്ര സർക്കാർ ഇടപെട്ട് ഉടൻ പരിഹാരം കാണണമെന്ന് കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ ആവശ്യപ്പെട്ടു.

