ടാങ്കർലോറി ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം; പ്രശസ്ത നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗന് ദാരുണാന്ത്യം

പാലക്കാട്∙ പ്രശസ്ത നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാഹനാപകടത്തിൽ മരിച്ചു. പാലക്കാട് കുളപ്പുള്ളി ചുവന്ന ഗേറ്റിൽ ടാങ്കർലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് വാവന്നൂർ സ്വദേശിയായ രതീഷിന്റെ മരണം.
പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന രതീഷ് സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ, ഐപിടി കോളേജിനു സമീപം എതിരെ വന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. രതീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മരിച്ച രതീഷ് നാടൻപാട്ട് കലാരംഗത്ത് സജീവ സാന്നിധ്യമാണ്. നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

