KSDLIVENEWS

Real news for everyone

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 4,14,57,665 ആയി. മരണസംഖ്യ 11,35,612 ലക്ഷവും

SHARE THIS ON

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 4,14,57,665 ആയി. മരണസംഖ്യയും കുതിച്ചുയരുകയാണ്. ഇതുവരെ 11,35,612 പേരാണ് മരണമടഞ്ഞത്. 3,08,51,948 പേര്‍ രോഗമുക്തി നേടി. ഏറ്റവും കൂടുതല്‍ രോഗികളുളള അമേരിക്കയില്‍ 85 ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 2,27,324 പേര്‍ മരിച്ചു. സുഖം പ്രാപിച്ചവരുടെ എണ്ണം 55 ലക്ഷം പിന്നിട്ടു.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം എഴുപത്തിയേഴ് ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിയെട്ട് ലക്ഷം കടന്നു. ഇതുവരെ 9.6 കോടി കൊവിഡ് പരിശോധനകള്‍ നടത്തിയതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു.രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 88.63 ശതമാനമാണ്. സജീവ കേസുകള്‍ ഏഴ് ലക്ഷത്തില്‍ താഴെ മാത്രമാണ്. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് ഇപ്പോഴും ബ്രസീല്‍ തന്നെയാണ്. രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അമ്ബത്തിമൂന്ന് ലക്ഷം പിന്നിട്ടു. ഒന്നര ലക്ഷത്തിലധികം പേര്‍ മരണമടഞ്ഞു.രോഗമുക്തി നേടിയവരുടെ എണ്ണം 47 ലക്ഷം കടന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!