KSDLIVENEWS

Real news for everyone

തൃശ്ശൂര്‍ ഡിസിസി ഓഫീസില്‍ കയ്യാങ്കളി; ഓഫീസ് സെക്രട്ടറിക്ക് മര്‍ദനം

SHARE THIS ON

തൃശ്ശൂര്‍: തൃശ്ശൂര്‍ ഡിസിസി ഓഫീസില്‍ കയ്യാങ്കളി. ഓഫീസ് സെക്രട്ടറിക്ക് മര്‍ദനം. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചെന്നാണ് ആരോപണം. ഡിസിസി പ്രസിഡന്റിന്റെ മുറിയിലേക്ക് കയറാന്‍ ശ്രമിച്ചവരെ തടഞ്ഞതാണ് കയ്യാങ്കളിയിലേക്ക് എത്തിയതെന്നാണ് വിവരം.

ഡിസിസി പ്രസിഡന്റ് കഴുത്തിന് കയറി പിടിച്ചെന്നും മര്‍ദിച്ചതിന്റെ കാരണം അറിയില്ലെന്നും ഓഫീസ് സെക്രട്ടറി പറഞ്ഞു. ജോസ് വള്ളൂരും കൂടെയുണ്ടായിരുന്ന ഇരുപതോളം പ്രവര്‍ത്തകരും ചേര്‍ന്നാണ് മര്‍ദിച്ചതെന്നാണ് ആരോപണം.


കെ. മുരളീധരന്റെ അനുഭാവിക്കാണ് മര്‍ദനമേറ്റത് എന്നാണ് ലഭിക്കുന്ന വിവരം. ഇത്തവണത്തെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായ പരാജയം ചര്‍ച്ച ചെയ്യുന്നതിനായി ചേർന്ന യോഗമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!