KSDLIVENEWS

Real news for everyone

പിടിവിടാതെ കോവിഡ് , ആഗോളതലത്തിൽ 4.19 കോടി രോഗബാധിതർ , 11,42,113 മരണവും

SHARE THIS ON

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇതുവരെ 4,19,64,043 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.മരണസംഖ്യ 11,42,113 ആയി ഉയര്‍ന്നു. 3,11,73,538പേര്‍ രോഗമുക്തി നേടി എന്നത് ആശ്വാസം നല്‍കുന്നു. ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ ഇതുവരെ 86 ലക്ഷത്തിലധികം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 2,28,367 പേര്‍ മരിച്ചു. 56 ലക്ഷത്തിലധികം പേര്‍ സുഖംപ്രാപിച്ചു.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 77.50 ലക്ഷവും മരണം 1.17 ലക്ഷവും കടന്നു.7,15,812​ പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.ആകെ രോഗികളുടെ 9.29 ശതമാനം മാത്രമാണിത്. രോഗമുക്തരുടെ എണ്ണം 69 ലക്ഷത്തിനടുത്തെത്തി. രോഗമുക്തരും രോഗബാധിതരും തമ്മിലുള്ള അന്തരം 61,58,706 ആയി.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ ഇതുവരെ അമ്ബത്തി മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,55,962 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം നാല്‍പത്തിയേഴ് ലക്ഷം കടന്നു. റഷ്യയിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് ഇതുവരെ 14 ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 25,242 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 11 ലക്ഷം പിന്നിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!