ബ്ലോക്ക് തല അംഗൻവാടി പ്രവേശനോത്സവം “ആരിക്കാടി മാതൃകാ അംഗൻവാടിയിൽ” കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർള ഉദ്ഘാടനം ചെയ്തു

ആരിക്കാടി: പരസ്പര സ്നേഹവും സൗഹൃദവും സമൂഹത്തിൽ വളർത്താൻ പിഞ്ചു കുട്ടികളെ പാകപ്പെടുത്തുന്നതിൽ രക്ഷകർത്താക്കൾ വർത്തമാന കാലത്ത് സമൂഹത്തിൽ വലിയ പങ്കു വഹിക്കാൻ ഉണ്ടെന്ന് കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർള അഭിപ്രായപ്പെട്ടു.
കാസർഗോഡ് ബ്ലോക്ക് തല അംഗൻവാടി പ്രവേശനോത്സവം ആരിക്കാടി മാതൃക അംഗൻവാടിയിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കർള.
കലാലയ ജീവിതത്തിന്റെ മനോഹരമായ ഓർമകളുടെ കാലത്തേക്ക് കൂട്ടി കൊണ്ട് പോകൽ കൂടിയാണ് പിഞ്ചു കുട്ടികളുടെ പ്രവേശനോത്സവമെന്നും കർള പറഞ്ഞു.
കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് താഹിറ യുസഫ് അദ്ധ്യക്ഷത വഹിച്ചു.
കുമ്പള ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി എ റഹിമാൻ സ്വാഗതം പറഞ്ഞു.
ജി ബി എൽ പി സ്കൂൾ എച്ച് എം ലീല ടീച്ചർ , കൃഷണ കുമാർ മാസ്റ്റർ , അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.
അംഗനവാടി വർക്കർ ശശികല നന്ദി പറഞ്ഞു.

