KSDLIVENEWS

Real news for everyone

പോരാളി ഷാജി മുതൽ യെച്ചൂരിക്ക് വരെ കാര്യം മനസ്സിലായി, പരാജയകാരണം മുഖ്യമന്ത്രി; മറുപടിയുമായി ലീഗ്

SHARE THIS ON

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ലീഗിൻ്റെ മുഖം നഷ്ട്ടപ്പെട്ടോയെന്ന് നോക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി സ്വന്തം മുഖം നോക്കണം. തനിക്കെതിരെ പാർട്ടിക്കുള്ളിൽ ഉയരുന്ന വിമർശനങ്ങളോടുള്ള അസഹിഷ്ണുതയാണ് മുഖ്യമന്ത്രി ലീഗിനെതിരെ തീർക്കുന്നതെന്നും സലാം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.


ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത് ഗൗരമായി എടുക്കേണ്ടതില്ല. തിരഞ്ഞെടുപ്പ് പരാജയം മാത്രമല്ല, അതിന് ശേഷമുണ്ടായ സംസ്ഥാനസമിതിയിലും ഉയര്‍ന്ന വിമര്‍ശനം മുഖ്യമന്ത്രിയുടെ ശൈലിക്ക് എതിരെയായിരുന്നു. പരാജയപ്പെടാനുള്ള കാരണം മുഖ്യമന്ത്രിയാണ് എന്നതിലേക്ക് പോരാളി ഷാജി മുതല്‍ സീതാറാം യെച്ചൂരി വരെ എത്തിയിട്ടുണ്ട്.


സ്വാഭാവികമായുള്ള അതിന്റെ നിരാശ തീർക്കുന്നതിന് അദ്ദേഹം തിരഞ്ഞെടുത്തത് ലീഗിനെയാണ്. ലീഗിന്റെ മുഖം അന്വേഷിക്കുന്നതിന് മുമ്പ് പാര്‍ട്ടിയിലും പൊതുസമൂഹത്തിന് മുന്നിലും മുഖ്യമന്ത്രിയുടെ മുഖത്തിന്റെ അവസ്ഥ എന്താണെന്ന് അദ്ദേഹം പുനര്‍വിചിന്തനം ചെയ്യണം. സംസ്ഥാനത്തെ ഒരു വിഭാഗം ജനങ്ങളും വോട്ട് ചെയ്തില്ലന്നാണ് സി.പി.എം തന്നെ വിശകലനം ചെയ്തത്. പെന്‍ഷന്‍ വാങ്ങുന്നവര്‍ മുതല്‍ ജീവനക്കാര്‍ വരെ ഒരു വിഭാഗവും വോട്ട് ചെയ്തില്ല. ഉത്തരവാദികള്‍ ഭരണമാണ്. ഭരിക്കാനറിയാത്തവരുടെ കൈയ്യില്‍ ഭരണം ലഭിച്ചതിന്റെ ആഘാതമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലീഗിന്റെ മുഖം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ലീഗിന്റെ മുഖം ജാമത്തെ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടേതുമായി മാറി. നാല് വോട്ടിന് വേണ്ടി കൂട്ട് കൂടാന്‍ പറ്റാത്തവരുമായി കൂട്ടു കൂടുന്നവരായി ലീഗ് മാറിയന്നും മുഖ്യമന്ത്രി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!