KSDLIVENEWS

Real news for everyone

കാസർകോട് ജില്ലാ ഫുട്ബോൾ പ്രീമിയർ ലീഗ്
ലോഗോ പ്രകാശനം ചെയ്തു

SHARE THIS ON


യു എ ഇ കാസർകോട് ജില്ല ഫുട്ബോൾ അസ്സോസിയേഷൻ (കെഡിഎഫ്എ)സംഘടിപ്പിക്കുന്ന കാസർകോട് ജില്ലാ ഫുട്ബോൾ പ്രീമിയർ ലീഗിന്റെ ലോഗോ പ്രകാശനം
ഹിസ് ഹൈനസ് ഷെയ്ഖ് ജുമാ ബിൻ മക്തൂം ആൾ മക്തൂമിന്റെ പ്രൈവറ്റ് അഡ്വൈസ് ഓഫിസ് എക്സിക്യൂട്ടീവ് ഡയറക്ടർ യാക്കൂബ് അൽ അലി ഇക്ബാൽ ഹത്ത്ബൂറിന് നല്കി പ്രകാശനം ചെയ്തു. ചടങ്ങിൽ. ഷാർജഇന്ത്യൻ അസ്സോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാൻ അഷറഫ് കർള, യു എ ഇ കാസർകോട് ജില്ല ഫുട്ബോൾ അസ്സോസിയേഷൻ ഉപദേശക സമിത അംഗങ്ങളായ സമീർ ബെസ്റ്റ് ഗോൾഡ്, സമീർ ജിക്കോം, എക്സിക്യൂട്ടീവ് അംഗങ്ങളായ മുനീർ ബേരിക, റാഷിദ് കല്ലട്ര എന്നിവർ സംബന്ധിച്ചു.
ജനറൽ സെക്രട്ടറി ഷബീർ കീഴൂർ സ്വാഗതവും സെക്രട്ടറി താത്തു തൽഹത്ത് നന്ദിയും പറഞ്ഞു

error: Content is protected !!