പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്:
മൊഗ്രാൽപുത്തൂരിൽ രണ്ട് വാർഡിലും എസ്ഡിപിഐ ജനവിധിതേടും

മൊഗ്രാൽപുത്തൂർ: സംസ്ഥാനത്ത് ഉടനീളം നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്തിലെ 3,14 എന്നീ വർഡുകളിൽ നടക്കുന്ന ഉപ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു.
വഞ്ചനയിലൂടെ ഭരണകക്ഷി പാർട്ടിയുടെ നേതൃത്വങ്ങളുടെ കുതന്ത്രമാണ് 14-ാം വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടക്കാൻ കാരണമായത് ഇത് പൊതുജനം മനസിലാക്കും, എസ്ഡിപിഐയുടെ ജനപിന്തുണയിൽ അതൃപ്തരായ ഭരണകക്ഷി നടത്തിയ നാടകീയമായ ശ്രമത്തിൻ്റെ ഭാഗമായാണ് മുൻ വാർഡ് മെമ്പർ ദീക്ഷിത്തിനെ രാജിവെച്ചത് ജനാധിപത്യ വിരുദ്ധ പ്രവർത്തനത്തിലൂടെ ഒരു വാർഡ് മെമ്പറെ രാജിവെപ്പിച്ച് വീണ്ടും ഒരു ഉപതിരഞ്ഞെടുപ്പിന് നേതൃത്വം വഹിച്ചവർക്കുള്ള കനത്ത തിരിച്ചടി ആയിരിക്കും 14-ാം വാർഡിലെയും3-ാം വാർഡിലെയും ഉപതിരഞ്ഞെടുപ്പെന്ന് എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപെട്ടു.
ജനവഞ്ചനയുടെയും കുതന്ത്രങ്ങളുടെയും വികസന വിരോധത്തിന് എതിരായ് പാർട്ടിയെ വൻഭൂരിപക്ഷത്തിൽ വീണ്ടും ജനങ്ങൾ വിജയിപ്പിക്കുമെന്നും
3-ാം വാർഡിൽ പാർട്ടി ജനപിന്തുണ വർദ്ദിച്ചിരിക്കുകയാണ്
ജനങ്ങളുടെ ആവശ്യം അനുസരിച്ച് പ്രവർത്തിക്കുന്ന എസ്ഡിപിഐയെ ജനം തിരഞ്ഞെടുക്കുമെന്നും അഭിപ്രായപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റ് ഖലീൽ കല്ലങ്കൈ അധ്യക്ഷത വഹിച്ചു
കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി മുനീർ എഎച്ച് ഉദ്ഘാടനം ചെയ്തു ജില്ലാ സെക്രട്ടറി അഹമദ് ചൗക്കി
ജില്ലാ കമ്മിറ്റിഅംഗം സകരിയ്യ കുന്നിൽ മണ്ഡലം പ്രസിഡൻ്റ് ബഷീർ നെല്ലിക്കുന്ന് തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്ത് ട്രഷറർ ഷെമീർ ആസാദ് നഗർ നന്ദിയും പറഞ്ഞു.

