KSDLIVENEWS

Real news for everyone

2.75 കോടി കുടിശ്ശിക; നീലേശ്വരം പുതിയ ബസ് സ്റ്റാൻഡ് കെട്ടിട നിർമാണം മന്ദഗതിയിൽ

SHARE THIS ON

നീലേശ്വരം: നഗരസഭയുടെ സ്വപ്ന പദ്ധതിയായ പുതിയ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് പ്രവൃത്തി മന്ദഗതിയിൽ. പൂർത്തിയായ പ്രവൃത്തിയുടെ രണ്ടേമുക്കാൽ കോടിയുടെ ബില്ല് കരാറുക​ാരന് ലഭിക്കാത്തതാണ് നിർമാണ പ്രതിസന്ധിക്ക് കാരണം.

മൂന്നരകോടിയുടെ പ്രവൃത്തി പൂർത്തിയായി. ഇതിൽ രണ്ടേമുക്കാൽ കോടിയുടെ ബില്ല് സമർപ്പിച്ചെങ്കിലും കരാറുകാരന് പണം ലഭിച്ചില്ല. കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്മെന്‍റ് ഫിനാൻസ് കോർപറേഷനിൽ നിന്നും 15,53,50,000 രൂപ ബസ് സ്റ്റാൻഡ് കെട്ടിടം നിർമിക്കാനായി നഗരസഭ അധികൃതർ വായ്പ അപേക്ഷ നൽകിയിരുന്നു. എന്നാൽ, ഫിനാൻസ് കോർപറേഷനുമായി നീലേശ്വരം നഗരസഭ ധാരണാപത്രത്തിൽ ഒപ്പുവെക്കാത്തതിനാൽ കരാറുകാരന് പണം ലഭിച്ചില്ല. ഒപ്പുവെച്ചാൽ മാത്രമേ സമർപ്പിച്ച ബില്ലിന്‍റെ 90 ശതമാനം കരാറുകാരന് ലഭിക്കുകയുള്ളു. മാത്രമല്ല, വായ്പയെടുക്കാനുള്ള അനുവാദം സർക്കാറിൽ നിന്നുലഭിച്ചാലെ നഗരസഭ സെക്രട്ടറിക്ക് ധാരണ​ാപത്രത്തിൽ ഒപ്പിടാൻ സാധിക്കുകയുള്ളു.

കെ.​യു.​ആ​ർ.​ഡി.​എ​ഫ്.​സി​യി​ൽ​നി​ന്ന് വാ​യ്പ​യെ​ടു​ക്കാ​ൻ ന​ഗ​ര​സ​ഭ സ​ർ​ക്കാ​റിലേ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് ഒ​രു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും അ​നു​മ​തി കി​ട്ടി​യി​ട്ടി​ല്ല. ഇ​താ​ണ് പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ടി.​വി. ശാ​ന്ത​യും മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ളും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​മ​ന്ത്രി​യെ ക​ണ്ടി​ട്ടും അ​നു​മ​തി ല​ഭി​ച്ചി​ല്ല.

വാഹന പാർക്കിങ് ഏരിയയുടെ പ്രവൃത്തി പൂർത്തിയായ ശേഷം ഒന്നാം നിലയുടെ പണി ആരംഭിച്ചിരുന്നു. ഈ പ്രവൃത്തിയാണ് നിലവിൽ മന്ദഗതിയിൽ നീങ്ങുന്നത്.

error: Content is protected !!