KSDLIVENEWS

Real news for everyone

ആഗോളതലത്തിൽ കോവിഡ് ബാധിതര്‍ 4.30 കോടിയിലേക്ക്, 1,154,761 പേർക്ക് മരണവും

SHARE THIS ON

വാഷിങ്ടൺ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം നാല് കോടി മുപ്പത് ലക്ഷത്തിലേക്ക്. 42,924,533 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. 1,154,761 പേർ രോഗബാധയെ തുടർന്ന് മരണപ്പെട്ടു. 3.17 കോടിപേർ (31,666,683)ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 10,013,089 പേരാണ് ചികിത്സയിലുള്ളതെന്ന് വേൾഡോ മീറ്റർ കണക്കുകൾ വ്യക്തമാക്കുന്നു.യുഎസ്എ, ഇന്ത്യ, ബ്രസീൽ, റഷ്യ, സ്പെയിൻ, ഫ്രാൻസ്, അർജന്റീന, കൊളംബിയ, മെക്സിക്കോ, പെറു എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഏറ്റവും മുൻപന്തിയിലുള്ളത്.കോവിഡ് കേസുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയ പലരാജ്യങ്ങളിലും വീണ്ടും രോഗവ്യാപന തോത് വർധിച്ചിട്ടുണ്ട്. യുഎസ്സിൽ മാത്രം ഒരു ദിവസത്തിനിടെ 84000-ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടിയ പ്രതിദിന വർധനവാണിത്. ബ്രസീൽ, ഇറാൻ, ഇറ്റലി എന്നിവിടങ്ങളിലും കോവിഡ് വർധനവിന്റെ രണ്ടാം വരവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് . 77,299 ആയിരുന്നു യുഎസ്സിൽ ഇതുവരെ ഉണ്ടായ ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്. 2021 ഫെബ്രുവരിയോടെ യുഎസ്സിൽ കോവിഡ് ബാധിതരുടെ ആകെ മരണം അഞ്ച് ലക്ഷം കടന്നേക്കുമെന്നാണ് വിദഗ്ധർ കണക്കുകൂട്ടുന്നത്. നിലവിൽ 2,30,068 മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ആകെ കോവിഡ് ബാധിതർ 8,827,932 ആയി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!