KSDLIVENEWS

Real news for everyone

ഐപാക്  സ്പോർട്സ്  ഫിയസ്റ്റ  2024 കാരംസ്  ടൂർണമെന്റിൽ ശനീബ്-ജംഷാദ് സഖ്യം ജേതാക്കളായി

SHARE THIS ON

ദോഹ: ഇന്ത്യൻ ഫർമസിസ്റ്റസ്  അസോസിയേഷൻ ഖത്തർ സ്പോർട്സ് ഫിയസ്റ്റ 2024 ന്റെ  ഭാഗമായി സംഘടിപ്പിച്ച ഡബിൾ‍സ്‌ കാരംസ് ടൂർണമെന്റിന്റെ വാശിയേറിയ ഫൈനൽ മത്സരത്തിൽ ആസിഫ് -സകീർ സഖ്യത്തെ പരാജയപ്പെടുത്തി ജംഷാദ് ശനീബ് സഖ്യം ജേതാക്കളായി.

അൽ നാസ്സർ കാരംസ് ക്ലബ്ബിൽ വെച്ച് നടന്ന മത്സരത്തിൽ ടീം
ബീറ്റാബ്ലോക്കേഴ്സ്, അഡ്രെനിനെർജിക് സ്ട്രൈകേഴ്സ്, വൈറ്റാമിൻ റോക്കഴ്സ്, പ്രോബയോട്ടിക് ബൂസ്റ്റേഴ്സ് എന്നീ നാല് ഗ്രൂപ്പുകളിൽ നിന്ന് 12 ടീമുകൾ  മാറ്റുരച്ച  ടൂർണമെന്റ് ഖത്തർ ഇന്ത്യൻ കാരംസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഇബ്രാഹിം സിലോൺ ഉൽഘാടനം ചെയ്തു.
ആവേശകരമായ മത്സരത്തിൽ നവീൻ,അസ്ഹർ സഖ്യത്തെ പരാജയപ്പെടുത്തി മഷൂദ്,ശുഹൈൽ സഖ്യം മൂന്നാം സ്ഥാനം നേടി. ടൂര്ണമെന്റിന്ന് സജീർ , ഷംനാദ്‌ ,ഷാനവാസ് കോഴിക്കൽ , അബ്ദുൽ റഹിമാൻ എരിയാൽ , ഹനീഫ് പേരാൽ , അഷ്‌റഫ് നെല്ലിക്കുന്ന് , അമീർ അലി , ഷാനവാസ് ബദ്രിയ , അഖിൽ ,സത്താർ , ജാഫർ ,അഹമ്മദ് തുടങ്ങിയവർ നേത്രത്വം നൽകി .
സ്പോർട്സ് ഫിയസ്റ്റ 2024 ന്റെ ഭാഗമായ ബാഡ്മിന്റൺ ടൂർണമെന്റ് ആഗസ്റ്റ് 30 ന് അതിവിപുലമായി നടക്കും എന്ന് ഭാരവാഹികൾ അറിയിച്ചു . ഐ സി ബി എഫ്  അഡ്വൈസറി ബോഡ് ചെയർമാൻ എസ് എം എ ബഷീർ ഉൽഘാടനം  നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!