KSDLIVENEWS

Real news for everyone

ഡോക്ടര്‍മാരുടെ സുരക്ഷാനിര്‍ദേശങ്ങള്‍ രണ്ടാഴ്ചയ്ക്കകം നടപ്പാക്കണമെന്ന് സുപ്രീം കോടതി

SHARE THIS ON

ന്യുഡല്‍ഹി: നീതിയും മരുന്നും നല്‍കുന്നതു നിർത്തിവയ്ക്കാനാകില്ലെന്ന പരാമർശത്തോടെ, രാജ്യത്തെ ഡോക്ടർമാർക്കു തൊഴിലിടത്തില്‍ സുരക്ഷ ഉറപ്പാക്കാൻ സുപ്രീം കോടതി അടിയന്തര നിർദേശങ്ങള്‍ പുറപ്പെടുവിച്ചു.

ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെയും പൊലീസ് മേധാവിമാരുടെയും യോഗം വിളിക്കാനും ഡോക്ടർമാരുടെ സുരക്ഷാനിർദേശങ്ങള്‍ രണ്ടാഴ്ചയ്ക്കകം നടപ്പാക്കാനുമാണു പ്രധാന നിർദേശം.

സുപ്രീം കോടതി നിയോഗിച്ച കർമ സമിതിയുടെ ശുപാർശ ലഭ്യമാകാൻ 2 മാസം സമയമെടുക്കും. അതിനു മുൻപു തന്നെ സംസ്ഥാന തലത്തില്‍ സുരക്ഷ കർശനമാക്കാനാണിത്. കൊല്‍ക്കത്തയില്‍ പിജി ഡോക്ടർ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ സമരം ചെയ്തുവന്ന ഡോക്ടർമാർ തിരികെ ജോലിയിലേക്കു മടങ്ങുന്ന പശ്ചാത്തലത്തിലാണു നടപടി. മെഡിക്കല്‍ സ്ഥാപനങ്ങളില്‍ അക്രമസംഭവങ്ങള്‍ ഉണ്ടാകുന്നില്ലെന്നു സംസ്ഥാന സർക്കാരുകള്‍ ഉറപ്പുവരുത്തണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. കോടതിയുടെ അഭ്യർഥന പരിഗണിച്ചാണ് റസിഡന്റ് ഡോക്ടർമാരുടെ സംഘടന സമരം അവസാനിപ്പിച്ചത്. സമരം നടത്തിയ ഡോക്ടർമാർക്കെതിരെ ഒരുതരത്തിലുള്ള നടപടിയും പാടില്ലെന്നും കോടതി ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!