KSDLIVENEWS

Real news for everyone

മലയാളി ഷാർജയില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു; വിട പറഞ്ഞത് യുഎഇയിലെ ഗായികയുടെ ഭർത്താവ്

SHARE THIS ON

ദുബായ്: മലയാളി ഷാർജയില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. കണ്ണൂർ ചാലോട് സ്വദേശി ജയൻ കോട്ടത്ത് വളപ്പിലാണ് (43) മരിച്ചത്. യുഎഇയിലെ അറിയപ്പെടുന്ന ഗായിക ഹർഷ ചന്ദ്രന്റെ ഭർത്താവാണ്.

ഇന്നലെ ഷാർജ അൽ നഹ്ദയിലെ വീട്ടിൽ ജയന് ഹൃദയാഘാതമുണ്ടാവുകയും അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എമിറേറ്റ്സ് ഗ്രൂപ്പിൽ ജീവനക്കാരനായിരുന്നു. രണ്ട് മക്കളുണ്ട്. 

അൽഖാസിമി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ശേഷം 3ന് മുഹൈസിന (സോണാപൂർ) മെഡിക്കൽ ഫിറ്റ്നസ് സെന്ററിൽ എംബാം ചെയ്ത് രാത്രി നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!