KSDLIVENEWS

Real news for everyone

മാന്യമായ പരിഗണന നല്‍കിയില്ല, മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കും- ചെറിയാൻ ഫിലിപ്പ്

SHARE THIS ON

തിരുവനന്തപുരം: താമസിയാതെ കൈരളി ടി.വി. ചെയർമാൻ മമ്മൂട്ടി സി.പി.എം. ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.

കാല്‍ നൂറ്റാണ്ടിലേറെയായി സി.പി.എം. തങ്ങളുടെ ആവശ്യങ്ങള്‍ക്കായി മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒരിക്കലും മാന്യമായ പരിഗണന നല്‍കിയിട്ടില്ല. ദേശീയതലത്തില്‍ അദ്ദേഹത്തിന് ലഭിക്കേണ്ട അർഹമായ അംഗീകാരം പലപ്പോഴും ലഭിക്കാതെ പോയത് സി.പി.എം. ബന്ധത്തിന്റെ പേരിലാണെന്നും ചെറിയാൻ ഫിലിപ്പ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

സാഹിത്യ-സിനിമ-കലാരംഗങ്ങളില്‍ സി.പി.എം. സഹയാത്രികരായിരുന്ന പലരും പാർട്ടിയുമായി അകല്‍ച്ചയിലാണ്. പാർട്ടി വേദികളില്‍ പ്രത്യക്ഷപ്പെടാൻ മിക്കവർക്കും ഭയമാണെന്നും അദ്ദേഹം ആരോപിച്ചു.

എം.എല്‍.എമാരായിരുന്ന മഞ്ഞളാംകുഴി അലി, അല്‍ഫോൻസ് കണ്ണന്താനം എന്നിവർ സി.പി.എം. ബന്ധം അവസാനിപ്പിച്ചത് പാർട്ടി നേതാക്കളുടെയും അണികളുടെയും പീഡനം സഹിക്കാൻ വയ്യാതെയാണ്. മുസ്ലീം ലീഗില്‍ ചേർന്ന അലി പിന്നീട് സംസ്ഥാന മന്ത്രിയും

ബി.ജെ.പിയില്‍ ചേർന്ന അല്‍ഫോൻസ് കേന്ദ്ര മന്ത്രിയുമായി. കെ.ടി.ജലീല്‍ അൻവറിന്റെ പാത പിന്തുടരുമെന്ന് തീർച്ചയാണ്. അൻവർ ഉയർത്തിയ എല്ലാ പ്രശ്നങ്ങളോടും ജലീല്‍ ആഭിമുഖ്യം പുലർത്തിയിട്ടുണ്ട്.

പലഘട്ടങ്ങളായി കോണ്‍ഗ്രസില്‍ നിന്ന് സി.പി.എമ്മില്‍ ചേർന്നവരെല്ലാം മരണക്കെണിയിലാണ്. ചിലർക്ക് അപ്പക്കഷണങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അവരുടെയെല്ലാം രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ചെറിയാൻ ഫിലിപ്പ് കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!