മലപ്പുറം പരാമര്‍ശം: ദുരാരോപണങ്ങള്‍ക്ക് ചൂട്ട് പിടിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹം- എസ്‌കെഎസ്‌എസ്‌എഫ്

കോഴിക്കോട്: മലപ്പുറം പരാമർശം സംബന്ധിച്ച് വിവാദങ്ങള്‍ ശക്തമാകുന്നതിനിടെ മുഖ്യമന്ത്രിക്കെതിരെ എസ്‌കെഎസ്‌എസ്‌എഫും രംഗത്ത്.
ദുരാരോപണങ്ങള്‍ക്ക് ചൂട്ട് പിടിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് എസ്‌കെഎസ്‌എസ്‌എഫ് കുറ്റപ്പെടുത്തി. മലപ്പുറത്തിനെതിരെ തെരുവ് പ്രാസംഗികനെ പോലെ സംസാരിച്ചാല്‍ പോരെന്നും ആധികാരിക തെളിവ് പുറത്തുവിടണമെന്നും എസ്‌കെഎസ്‌എസ്‌എഫ് പറഞ്ഞു.
ഇക്കാര്യങ്ങളില്‍ സർക്കാർ എന്ത് നടപടി സ്വീകരിച്ചുവെന്നു വ്യക്തമാക്കണം. കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന കുറ്റകൃത്യങ്ങളെ അടിസ്ഥാനപ്പെടുത്തി മലപ്പുറം ജില്ലയില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നു എന്ന രീതിയില്‍ വ്യാഖ്യാനിക്കുന്നത് ദുരുദ്ദേശ്യപരമെന്നും എസ്‌കെഎസ്‌എസ്‌എഫ് വ്യക്തമാക്കി.

