KSDLIVENEWS

Real news for everyone

നൂറുന്‍ അലാ നൂര്‍
നെല്ലിക്കട്ട റാശിദിയ്യ മദ്രസ്സ
മീലാദ് ഫെസ്റ്റിന് പ്രൗഢ സമാപനം; നൂറേ ജമാല്‍ ചാമ്പ്യന്മാര്‍

SHARE THIS ON

നെല്ലിക്കട്ട: അഹ്ദല്‍ ജുമാ മസ്ജിദ് കേന്ദ്രീകരിച്ചു തിരുനബി (സ):
ജീവിതം ദര്‍ശനം എന്ന പ്രമേയത്തില്‍  ഒരുമാസം നീണ്ടുനിന്ന  മീലാദ് കാമ്പയിന്‍   സമാപിച്ചു. പരിപാടികള്‍ക്ക് സമാപനം കുറിച്ച് മുഹിമ്മാത്ത് റാശിദിയ്യ മദ്രസ വിദ്യാര്‍ത്ഥികളുടെ മീലാദ് ഫെസ്റ്റ് പ്രൗഢമായി. 
കിഡ്‌സ്, ലോവര്‍ സോണ്‍, മിഡ് സോണ്‍, ഹൈ സോണ്‍, ജനറല്‍ വിഭാഗങ്ങളിലായി എഴുപത് മത്സരങ്ങളില്‍ 598 പോയിന്റ് നേടി നൂറെ ജമാല്‍ ചാമ്പ്യന്മാരായി.
നൂറെ കമാല്‍ റണ്ണേഴ്‌സ് അപ്പ് കരസ്ഥമാക്കി.

ഷമീം അഹ്‌മദ്‌നെ കലാ പ്രതിഭയായി തിരഞ്ഞെടുത്തു .
നൂറുകണക്കിന് വിശ്വാസികള്‍ അണിനിരണ
സമാപന പൊതുസമ്മേളനം മഹല്ല് പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ മൂഹിമ്മാത്ത് ജന സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉല്‍ഘാടനം ചെയ്തു.

ഹമീദ് പരപ്പ,അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, അസീസ് ഹിമമി ഗോസാഡ റിഷാദ് സഖാഫി, അബ്ദുറഹീം ഹിമമി, അബ്ദുല്‍ മജീദ് ഫാളിലി ആശംസ പ്രസംഗം നടത്തി.
അബ്ദുല്‍ ഖാദര്‍ അമാനി, എന്‍ .എ. അബ്ദുല്‍ ഖാദര്‍, മൊയ്തീന്‍ 313 ,ഇബ്രാഹിം കെ.എം, ഇബ്രാഹിം കാര്‍വാര്‍ , മുസ്തഫ ഹാജി പങ്കെടുത്തു
ഫൈസല്‍ നെല്ലിക്കട്ട സ്വാഗതവും ഹാഫിസ് സഅദ് ഹിമമി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!