ഇസ്രായേലില്‍ ആറുപേര്‍ക്ക് യുവാവിന്റെ കുത്തേറ്റു; രണ്ടുപേരുടെ നില ഗുരുതരം

തെല്‍ അവീവ്: ഇസ്രായേലില്‍ യുവാവിന്റെ കുത്തേറ്റ് ആറുപേർക്ക് പരിക്കേറ്റു. മധ്യ ഇസ്രായേലിലെ ഹദേര സിറ്റിയിലാണ് സംഭവം.
പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.
സംഭവം തീവ്രവാദ ആക്രമണമാണെന്ന് ഇസ്രായേലി പൊലീസ് അറിയിച്ചു. 36കാരനായ ഇസ്രായേലി അറബ് വംശജനായ ഉമ്മുല്‍ ഫഹം ആണ് അക്രമിയെന്നും പൊലീസ് വ്യക്തമാക്കി. മോട്ടോർ സൈക്കിളിലാണ് അക്രമി വന്നത്. തുടർന്ന് വഴിയാത്രക്കാരെ കുത്തുകയായിരുന്നു.
ഇയാളെ കീഴടക്കുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തോക്കേന്തിയ നാട്ടുകാരാണ് ആദ്യം ഇയാളെ വളയുന്നത്. തുടർന്ന് പൊലീസെത്തി കീഴടക്കി. കാലിന് വെടിയേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്ബ് തെല്‍ അവീവില്‍ രണ്ടുപേർ വെടിവെപ്പ് നടത്തിയിരുന്നു. സംഭവത്തില്‍ ഏഴുപേർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന്റെ ഉത്തരവാദിത്തം ഹമാസിന്റെ സായുധ വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ്സ് ഏറ്റെടുത്തിരുന്നു.

