KSDLIVENEWS

Real news for everyone

കൊളംബിയയിൽ ശക്തമായ ഭൂചലനം: 20 മരണം; വൻ നാശനഷ്ടം; 7.4 തീവ്രത രേഖപ്പെടുത്തി

SHARE THIS ON

ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയിൽ വൻ ഭൂചലനം. 20 മരണം റിപ്പോർട്ട് ചെയ്തു. പടിഞ്ഞാറൻ കൊളംബിയയിലാണ് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂചലനത്തെ തുടർന്ന് കൊളംബിയയിൽ ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്. തലസ്ഥാനമായ ബൊഗോട്ടയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പടിഞ്ഞാറൻ കൊളംബിയയിലെ സാൻ ജോസ് ഡെൽ പാൽമറിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. അയൽരാജ്യമായ ഇക്വഡോറിലും ഭൂചലനം അനുഭവപ്പെട്ടു.

അയൽരാജ്യമായ വെനസ്വേലയുടെ വടക്കൻ മേഖലയിൽ 6,100-ലധികം പേരുടെ മരണത്തിനിടയാക്കിയ ഇരട്ട ഭൂചലനങ്ങൾ ഉണ്ടായി രണ്ട് മാസത്തിനുള്ളിലാണ് ഈ ഭൂചലനവും സംഭവിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!