KSDLIVENEWS

Real news for everyone

യുദ്ധം നാളെ അവസാനിച്ചേക്കാം.”: യഹ്‌യ സിൻവാര്‍ കൊല്ലപ്പെട്ട ശേഷം നെതന്യാഹുവിൻ്റെ സന്ദേശം

SHARE THIS ON

തേല്‍ അവീവ്: ഹമാസ് തലവൻ യഹ്‌യ സിൻവാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച്‌ മണിക്കൂറുകള്‍ക്ക് പിന്നാലെ ഗാസയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

ഹമാസ് ആയുധം ഉപേക്ഷിച്ച്‌ മടങ്ങാൻ സമ്മതിച്ചാല്‍ യുദ്ധം ഉടൻ അവസാനിക്കുമെന്ന് നെതന്യാഹു പറഞ്ഞു. എക്‌സില്‍ പങ്കിട്ട വീഡിയോയിലൂടെയായിരുന്നു നെതന്യാഹുവിൻറെ പ്രതികരണം.

“യഹ്‌യ സിൻവാർ മരിച്ചു. ഇസ്രായേല്‍ പ്രതിരോധ സേനയിലെ ധീരരായ സൈനികരാല്‍ റാഫയില്‍ വെച്ച്‌ അദ്ദേഹം കൊല്ലപ്പെട്ടു. ഗാസയിലെ യുദ്ധത്തിൻ്റെ അവസാനമല്ല ഇത്, അവസാനത്തിൻ്റെ തുടക്കമാണ്. ഗാസയിലെ ജനങ്ങളേ, എനിക്ക് ഒരു സന്ദേശമുണ്ട്, ഈ യുദ്ധം നാളെ അവസാനിച്ചേക്കാം. ഹമാസ് ആയുധം താഴെ വെച്ച്‌ നമ്മുടെ ബന്ദികളെ തിരിച്ചയച്ചാല്‍ ഈ യുദ്ധം നാളെ അവസാനിക്കും”, നെതന്യാഹു പറഞ്ഞു.

ഹമാസ് തലവൻ യഹ്‌യ സിൻവർ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ ഡിഫൻസ് ഫോഴ്‌സ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ യഹ്‌യ കൊല്ലപ്പെട്ടു എന്നായിരുന്നു ഐഡിഎഫ് വ്യക്തമാക്കിയത്. ഡിഎൻഎ പരിശോധനയിലൂടെ കൊല്ലപ്പെട്ടത് യഹിയ തന്നെയാണെന്ന് സ്ഥിരീകരിച്ചെന്നും ഐഡിഎഫ് വൃത്തങ്ങള്‍ പറഞ്ഞിരുന്നു. യഹ്‌യയുടെ മരണം വലിയ നേട്ടമെന്നായിരുന്നു ഇസ്രയേല്‍ വിദേശകാര്യമന്ത്രി കാറ്റ്‌സ് പറഞ്ഞത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഇസ്മയില്‍ ഹനിയ കൊല്ലപ്പെട്ടപ്പോഴായിരുന്നു യഹ്‌യ സിൻവർ ഹമാസ് തലവനായത്. ഒക്ടോബർ ഏഴിന് ഇസ്രയേലിന് നേരെ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നിലെ സൂത്രധാരൻ യഹ്‌യ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!