കൊച്ചി കാണാന്‍ ഡബിള്‍ ഡക്കര്‍ ബസ്, പ്രചോദനം തിരുവനന്തപുരത്തെ സായാഹ്ന ഇലക്ട്രിക്ക് ബസ് യാത്ര

കൊച്ചി: കൊച്ചിയില്‍ വിനോദസഞ്ചാരികള്‍ക്കായി ഡബിള്‍ ഡക്കര്‍ ബസ് അടുത്ത മാസം മുതല്‍ ഓടിത്തുടങ്ങും. മുകള്‍ഭാഗം തുറന്ന ബസുകള്‍ എം.ജി. റോഡ് മാധവ ഫാര്‍മസി മുതല്‍ ഫോര്‍ട്ട്കൊച്ചി വരെയായിരിക്കും സര്‍വീസ് നടത്തുക.
നിലവില്‍ തിരുവനന്തപുരത്ത് ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് വിജയകരമാണ്. ഇക്കാര്യം കൊച്ചിയില്‍ സി.എസ്.എം.എല്ലില്‍ നടന്ന ചടങ്ങില്‍ മേയര്‍ എം. അനില്‍കുമാര്‍ ആവശ്യപ്പെട്ടപ്പോള്‍ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ തീരുമാനമറിയിക്കുകയായിരുന്നു.
തിരുവനന്തപുരത്ത് വൈകുന്നേരമാണ് രണ്ട് ഇലക്ട്രിക് ബസുകള്‍ സര്‍വീസ് നടത്തുന്നത്. നഗരക്കാഴ്ചകള്‍ രസകരമായി ആസ്വദിക്കാന്‍ ഈ യാത്രയില്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

