KSDLIVENEWS

Real news for everyone

ചരിത്ര പ്രസിദ്ധമായ ബേക്കൽ മാഖം ഉറൂസ് 2025 ഏപ്രിൽ 10 മുതൽ 21 വരെ

SHARE THIS ON

ബേക്കൽ: ചരിത്ര പ്രസിദ്ധമായ ബേക്കൽ മാഖം ഉറൂസ് 2025 ഏപ്രിൽ 10 മുതൽ 21 വരെയുള്ള തീയ്യതികളിൽ നടത്തുവാൻ ഇതിന്നായി വിളിച്ചു ചേർത്ത ജനറൽ ബോഡി യോഗത്തിൽ വെച്ചു തീരുമാനിച്ചു. ഉറൂസ് നടത്തിപ്പിന്നായി എ എ മുഹമ്മദ്‌കുഞ്ഞി ചെയർമാനും, ഗഫൂർഷാഫി ജനറൽ കൺവീനറും, ഇക്ബാൽ ബേക്കൽ ട്രഷറുമായി 13 അംഗ ഉറൂസ് കമ്മിറ്റിക്ക് രൂപം നൽകി. നാല് മഹലുകളിൽ നിന്നും 10 വീതം പ്രതിനിധികളെ തെരെഞ്ഞെടുത്ത് മറ്റ് സബ് കമ്മിറ്റികൾക്ക് രൂപം നൽകാനും തീരുമാനമായി.
ജമാഅത്ത് പ്രസിഡന്റ് നിസാർഷാഫി അധ്യക്ഷത വഹിച്ച യോഗം ബേക്കൽ ഖത്തീബ് ഷാഫി ബാഖവി ചാലിയം ഉൽഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി അജീർ നൈഫ് സ്വാഗതവും ട്രഷറർ മുസ്തഫ അബ്ദുള്ള നന്ദിയും പറഞ്ഞു.

error: Content is protected !!