ഇതൊക്കെ ഞങ്ങള്‍ എത്രയോ കണ്ടതല്ലേ; ഭീഷണികളൊന്നും പുതുമയുള്ള കാര്യമല്ല: പി.വി അന്‍വറിനെതിരേ വിമര്‍ശനവുമായി മുഖ്യമന്ത്രി

തലശ്ശേരി: എല്‍ഡിഎഫ് വിട്ട പി.വി അന്‍വറിനെതിരേ പരോക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ചിലര്‍ വിചാരിച്ചാല്‍ എല്ലാവരേയും എല്‍ഡിഎഫിനെതിരേ ഒന്നിപ്പിക്കാനാവുമെന്നാണ് കരുതുന്നത്. ഇത്തരം ഭീഷണികളൊക്കെ ഒരുപാട് കണ്ടതാണ്, അതൊന്നും പുതുമയുള്ള കാര്യമല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. തലശ്ശേരിയില്‍ സി.എച്ച് കണാരന് അനുസ്മരണ പൊതുയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ചിലര്‍ വിചാരിച്ചാല്‍ എല്ലാരേയും അങ്ങ് യോജിപ്പിച്ചുകളയാന്‍ കഴിയും, അങ്ങനെ എല്‍ഡിഎഫിനെതിരേ വലിയ തോതില്‍ അണിനിരത്തിക്കളയും എന്നൊക്കെയുള്ള ഭീഷണികള്‍ ചിലര്‍ മുഴക്കുന്നതായി കേള്‍ക്കുന്നുണ്ട്. ഇതൊക്കെ ഞങ്ങള്‍ എത്രയോ കണ്ടതല്ലേ, ഇത്തരം ഭീഷണികളൊന്നും പുതുമയുള്ള കാര്യമല്ല’, മുഖ്യമന്ത്രി പറഞ്ഞു.

