KSDLIVENEWS

Real news for everyone

പെരിയാട്ടടുക്കം ചെരുമ്പ ദേശീയപാത; പണികൾ നിർത്തിവയ്ക്കുമെന്ന് കലക്ടർ

SHARE THIS ON

പെരിയാട്ടടുക്കം: ദേശീയപാത വികസനം നടക്കുന്ന ചെരുമ്പയിൽ സഞ്ചാരപാത അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി പ്രതിഷേധം ശക്തമായതോടെ കലക്ടർ കെ.ഇമ്പശേഖർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി.ചെരുമ്പ ജുമാ മസ്ജിദിനു സമീപത്തെ റോഡ് നിർമാണം താൽക്കാലികമായ നിർത്തിവയ്ക്കാനും ഇവിടെ അടിപ്പാതയുടെയും ഫുട് ഓവർ ബ്രിജിന്റെയും സാധ്യത പരിശോധിക്കാനും ദേശീയപാത അധികൃതരോട് ആവശ്യപ്പെടുമെന്ന് കലക്ടർ സമരസമിതി ഭാരവാഹികൾക്ക് ഉറപ്പുനൽകി”

“സമരസമിതി ചെയർപഴ്സൻ കെ.പ്രസിത അധ്യക്ഷത വഹിച്ചു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരൻ, ബാലകൃഷ്ണൻ കാവിനപ്പുറം, മുഹമ്മദ് കുഞ്ഞിചോണായി, സിദ്ദീഖ് പള്ളിപ്പുഴ, ഹക്കീം കുന്നിൽ, കെ.ഇ.എ.ബക്കർ, നാരായണൻ, എ.ഗംഗാധരൻ, സാജിദ് മൗവ്വൽ, വി.കെ.ഗോപാലൻ, മസ്ജിദ് ചീഫ് ഇമാം റഹൂഫ് ഫൈസി, ചന്തുക്കുട്ടി പൊഴുതല, കെ.എം.നൗഷാദ്, െഷരീഫ്, ഹമീദ് ഹാജി,  ഗഫൂർ ഷാഫി, രവീന്ദ്രൻ കരിച്ചേരി, ഖാദർ ചെരുമ്പ, ബാബു പനയാൽ, കെ.എം.അബ്ദുല്ല, ഉമ്മർ ഫാറൂഖ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!