KSDLIVENEWS

Real news for everyone

ടി.പി രജ്ഞിത്ത്, മഞ്ചേശ്വരത്തിൻ്റെ മതേതര നിർമിതിയിൽ മികച്ച അടയാളപ്പെടുത്തലുകൾ നടത്തിയ പൊലിസ് ഓഫീസർ, എ.കെ.എം അഷ്റഫ് എം.എൽ.എ

SHARE THIS ON

കുമ്പള: സംഘട്ടനങ്ങളുടെ കാലത്ത് വിദ്വേഷത്തിൻ്റെ തീപ്പൊരികളെ സ്നേഹവും ആത്മധൈര്യവും കൊണ്ട് നേരിട്ട മികച്ച പൊലിസ് ഓഫീസറായിരുന്നു ടി.പി. രജ്ഞിത്തെന്ന് എ.കെ.എം അഷ്റഫ് എം.എൽ.എ പറഞ്ഞു.

കലാപ കലുഷിതമായ കാലത്ത് നാട്ടിൽ സമാധാനം ഉറപ്പുവരുത്താൻ രാഷ്ട്രീയ, സാമുധായിക നേതൃത്വത്തിനൊപ്പം ചേർന്ന്
മഞ്ചേശ്വരത്തിൻ്റെ മതേതര നിർമിതിയിൽ ടി.പി. രജ്ഞിത്ത് തൻ്റേതായ അടയാളപ്പെടുത്തലുകൾ നടത്തിയതായും അദ്ദേഹം പറഞ്ഞു.

ദുബൈ മലബാർ സാംസ്കാരിക വേദിയും, കുമ്പള പൗരാവലിയും ചേർന്ന് സംഘടിപ്പിച്ച
സമർപ്പണം 2024 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

കുറ്റാന്വേഷണ രംഗത്ത് കേരള പൊലിസിന് അഭിമാനകരമായ നേട്ടങ്ങൾ സമ്മാനിച്ച് സർവീസിൽ നിന്നും വിരമിച്ച റിട്ട:എ എസ് പി
ടി.പി. രഞ്ജിത്തിനെ കുമ്പള പൗരാവലി ചടങ്ങിൽ അനുമോദിച്ചു. 
എ.കെ.എം അഷ്റഫ് എം.എൽ.എ ഉപഹാരം നൽകി.

മാലിന്യ സംസ്കരണ രംഗത്ത് ശ്രദ്ധേയനായ യു.കെ കുഞ്ഞബ്ദുല്ലക്ക് തുളുനാട് ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചു.

കുമ്പള പഞ്ചായത്ത് പ്രസിഡൻ്റ് യു.പി താഹിറ യൂസുഫ് അധ്യക്ഷയായി.

ദുബൈ മലബാർ കലാ സാംസ്കാരിക വേദി ജന. കൺവീനറും കാസർകോട് ബ്ലോക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ അഷ്റഫ് കർള സ്വാഗതം പറഞ്ഞു.

കാസർകോട് ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് സി.എ. സൈമ, ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ധീഖ്, അഡ്വ.പി.കെ. ഫൈസൽ, അസീസ് മെരിക്കെ, മഞ്ചുനാഥ ആൾവ, അസീസ് കൊട്ടൂടൽ, എ.ഹമീദ് ഹാജി, യു.കെ യൂസുഫ്, യൂസുഫ് അൽ ഫലാഹ്, അബ്ദുള്ള കുഞ്ഞി സ്പിക്, കാസർഗോഡ് സൈബർ സെൽ സർക്കിൽ ഇൻസ്‌പെക്ടർ നാരായണൻ, കുമ്പള സബ് ഇൻസ്‌പെക്ടർ ശ്രീജേഷ്, മുൻ സബ് ഇൻസ് പെക്ടർ മാരായ  രവി, ദർമൻ, ശശിയും ടി എം ഷുഹൈബ്, വി പി കാദർ, സുകുമാരൻ കുതിരപ്പാടി, സകീന അബ്ദുള്ള, സി വി ജയിംസ്, ഹനീഫ പാറ, നാസർ മൊഗ്രാൽ, മുജീബ് കമ്പാർ,
എം.സബൂറ, ബി.എ റഹ്മാൻ ആരിക്കാടി, എ.കെ. ആരിഫ്, യൂസുഫ് ഉളുവാർ, ബി.എൻ. മുഹമ്മദലി, ഗഫൂർ എരിയാൽ, കെ.വി. യൂസുഫ്, അഷ്റഫ്,  Za മൊഗ്രാൽ, അഷ്‌റഫ്‌ കൊടിയമ്മ, എ.ബി കുട്ടിയാനം, സെഡ്.എ. കയ്യാർ, സ ത്താർ ആരിക്കാടി, നാഗേഷ് ദീപക്ക്, വിനയ ആരിക്കാടി,  സിദ്ധീഖ് ദണ്ഡഗോളി, സത്താർ മാഷ്, ഖലീൽ മാസ്സ്ർ, ഐ. മുഹമ്മദ് റഫീഖ്, മുഹമ്മദ്‌ കുഞ്ഞി കുമ്പോൽ എന്നിവർ സംസാരിച്ചു.

ജീവകാരുണ്യ പ്രവർത്തകരായ ഖയ്യും മാന്യ, ഖാദർ കരിപ്പൊടി, കെ.എഫ്. ഇഖ്ബാൽ, കബഡി വടം വലി താരം ദേവിക ദിനേശ്, ഫാത്തിമ ഷൈഖ, ജില്ലാ ടേബിൾ ടെന്നീസ് അസോസിയേഷൻ പ്രസിഡന്റ് ആയി തെരെഞ്ഞെടുത്ത സുനൈസ് അബ്ദുള്ള എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!