അവധി കഴിഞ്ഞ് ദുബായിൽ തിരിച്ചെത്തി 10–ാം ദിനം മലയാളി യുവാവ് അന്തരിച്ചു

ദുബായ്: മലയാളി യുവാവ് ദുബായിൽ അന്തരിച്ചു. മലപ്പുറം പെരിന്തൽമണ്ണ താഴെക്കോട് മരുതലയിലെ പരേതനായ വലിയപറമ്പിൽ ഹംസയുടെ മകൻ മുഹമ്മദ് അലി എന്ന അലിമുത്ത് (38) ആണ് ദുബായിലെ ജബൽ അലിയിൽ ഹൃദയാഘാതം മൂലം മരിച്ചത്.
ദുബായിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം 10 ദിവസം മുൻപാണ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. മാതാവ്: ഫാത്തിമ, ഭാര്യ: ജസ്ന. മക്കൾ: നിദ ഫാത്തിമ, നിഹ ഫാത്തിമ. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ കൊണ്ട് പോയി ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

