KSDLIVENEWS

Real news for everyone

ജോലിയില്ല, കടമുണ്ട്: ജ്വല്ലറിയില്‍ കയറി ആറര പവന്റെ മാല മോഷ്‌ടിച്ച യുവാവ് പിടിയില്‍

SHARE THIS ON

കോഴിക്കോട്: മലബാർ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സില്‍ നിന്ന് സ്വർണമാല മോഷ്‌ടിച്ച പ്രതി പിടിയില്‍. മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് സ്വദേശി മുഹമ്മദ് ജാബിർ (28) ആണ് പിടിയിലായത്.

ഇന്ന് പുലർച്ചെ പെരിന്തല്‍മണ്ണയില്‍ വച്ചാണ് പ്രതി മുഹമ്മദ് ജാബിറിനെ നടക്കാവ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസമാണ് മുഹമ്മദ് ജാബിർ ആറരപ്പവൻ സ്വർമമാല മോഷ്‌ടിച്ചത്. സ്വർണം വാങ്ങാനെന്ന വ്യാജേന ജുവലറിയില്‍ എത്തിയായിരുന്നു മോഷണം. മലബാർ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ കോഴിക്കോട് ബാങ്ക് റോഡ് ഷോറൂമിലാണ് മോഷ്‌ടാവ് എത്തിയത്. ആറര പവൻ തൂക്കം വരുന്ന സ്വർണമാലയാണ് യുവാവ് കവർമ്മത്.

ഇന്നലെ രാവിലെ 10.45ഓടെയായിരുന്നു സംഭവം. സ്വർണം വാങ്ങാനെന്ന വ്യാജേന എത്തിയായിരുന്നു മോഷണം. മൂന്ന് മാല ഇഷ്‌ടപ്പെട്ടെന്നും മാറ്റിവയ്‌ക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു. വീട്ടില്‍ നിന്ന് ആളെ കൂട്ടി വന്ന് വാങ്ങാമെന്ന് പറഞ്ഞ യുവാവ് ജീവനക്കാർ കാണാതെ മാല കൈക്കലാക്കി ജുവലറിയില്‍ നിന്നും പുറത്തിറങ്ങി പോവുകയായിരുന്നു. നിലവില്‍ ജോലിയില്ലെന്നും കടം കാരണമാണ് മോഷണം നടത്തിയതെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!