KSDLIVENEWS

Real news for everyone

കാസർഗോഡ് പാസ്‌പോർട്ട് സേവാ കേന്ദ്രം സൗകര്യ പ്രദമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണം: കേന്ദ്ര മന്ത്രിക്കും കാസറഗോഡ് എം.പിക്കും നിവേദനം നൽകി അഷ്‌റഫ്‌ കർള

SHARE THIS ON

കാസർഗോഡ്: ജില്ലയിലെ പാസ്‌പോർട്ട് സേവഞങ്ങൾക്കായി ആശ്രയിക്കുന്ന കേന്ദ്രം അസൗകര്യങ്ങളുടെയും ദുരിതങ്ങളുടെയും കേന്ദ്രമായി മാറിയിരിക്കുന്നു.

നിലവിൽ ഹെഡ് പോസ്റ്റ് ഓഫീസിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രം, പരിമിതമായ സ്ഥലവും സൗകര്യക്കുറവും മൂലം പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.

കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്‌റഫ്‌ കർള, കേന്ദ്ര വിദേശകാര്യ മന്ത്രി ശ്രീ.ഡോ.എസ് ജയശങ്കർ, കാസർഗോഡ് എംപി ശ്രീ രാജ്മോഹൻ ഉണ്ണിത്താൻ എന്നിവർക്ക് നൽകിയ നിവേദനത്തിൽ ഈ പ്രശ്‌നം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പാസ്‌പോർട്ട് സേവകൾക്കായി എത്തുന്നവർക്ക് ഇരിക്കാനും വാഹനം പാർക്ക് ചെയ്യാനുമുള്ള സ്ഥലമില്ലാത്തത്, ഉദ്യോഗസ്ഥർക്ക് ജോലി ചെയ്യാൻ ബുദ്ധിമുട്ട് എന്നിവയാണ് പ്രധാന പ്രശ്‌നങ്ങൾ. പ്രായമായവർക്കും സ്ത്രീകൾക്കും ഈ സാഹചര്യം കൂടുതൽ ദുരിതകരമാണ്.
“വർഷങ്ങളായുള്ള ആവശ്യങ്ങൾക്കും ഇടപെടലുകൾക്കും ശേഷമാണ് കാസർഗോട് പാസ്‌പോർട്ട് സേവാ കേന്ദ്രം സ്ഥാപിതമായത്. എന്നാൽ നിലവിലെ സാഹചര്യം ജനങ്ങളുടെ പ്രതീക്ഷകൾക്ക് വിരുദ്ധമാണ്. അതിനാൽ, കേന്ദ്രം സൗകര്യപ്രദമായ ഒരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു,” അഷ്‌റഫ്‌ കർള പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!