KSDLIVENEWS

Real news for everyone

എസ്.ബി.എസ്. ദേലംപാടി
റെയ്ഞ്ച് കലോത്സവ്;
പള്ളത്തൂർ മദ്റസ ചാമ്പ്യൻമാർ

SHARE THIS ON

മുള്ളേരിയ: മദ്റസാദ്ധ്യാപക സംഘടനയായ
സുന്നി ജംഇയതുൽ മുഅല്ലിമീൻ ദേലംപാടി റെയ്ഞ്ച് കമ്മറ്റി സംഘടിപ്പിച്ച എസ്.ബി.എസ്. കലോത്സവിന് പള്ളങ്കോട് മദനീയം ക്യാമ്പസിൽ പ്രൗഢമായി സമാപിച്ചു

16 മദ്റസകളിൽ നിന്ന് അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചു. 6 വിഭാഗങ്ങളിലായി ഏഴുപതോളം മത്സരങ്ങൾ നടന്നു. പള്ളത്തൂർ സുനൽ ഹുദാ മദ്റസ ചാമ്പ്യന്മാരായി. ആദൂർ റഹ്മത് നഗർ, പള്ളങ്കോട് ഹയാതുൽ ഇസ്ലാം മദ്റസകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സംഘാടക സമിതി ചെയർമാൻ പി. എസ്. അബ്ദുല്ലക്കുഞ്ഞി ഹാജി പതാക ഉയർത്തി.
സമാപന സമ്മേളനത്തില്‍ റെയ്ഞ്ച് പ്രസിഡന്റ് സുലൈമാന്‍ സഅദി കൊട്ട്യാടി അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി അബ്ദു റസാഖ് സഖാഫി പള്ളങ്കോട് സ്വാഗതം പറഞ്ഞു.

സയ്യിദ് മുഹമ്മദ് അശ്റഫ് തങ്ങൾ അസ്സഖാഫ് മജ്ലിസ് ഉദ്ഘാടനം ചെയ്തു.
സയ്യിദ് ഹസൻ അബ്ദുല്ല ഇമ്പിച്ചി തങ്ങൾ ഖലീൽ സ്വലാഹ് പ്രാർത്ഥന നടത്തി. അബ്ദുൽ കരീം ദർബാർക്കട്ട മുഖ്യ പ്രഭാഷണം നടത്തി. വിജയികൾക്കുള്ള ട്രോഫികൾ പി എം നാസർ ഹാജി പള്ളങ്കോട്,
അബ്ദുൽ റഹ്മാൻ സഖാഫി പള്ളങ്കോട്,
ഹസൈനാർ മിസ്ബാഹി പരപ്പ, ഉമർ സഖാഫി പള്ളത്തൂർ വിതരണം ചെയ്തു.

മുഅല്ലിം എക്സലൻ്റ് അവാർഡ് എടോണി അബ്ദുല്ല ഹാജിയും അധ്യാപകനുള്ള സ്നേഹ സമ്മാനം മുഹമ്മദ് ബെദ്രടിയും നൽകി. ഇല്യാസ് മൗലവി കൊറ്റുമ്പ, നൗഷാദ് ഹിമമി മാസ്തിക്കുണ്ട് മുഹമ്മദ് ഹനീഫ് സഅദി കാമിൽ സഖാഫി, അബ്ദുൽ റഹ്മാൻ സഅദി പള്ളപ്പാടി, അലി മാസ്റ്റർ കുണ്ടാർ അടുക്കം മുഹമ്മദ് ഹാജി സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!