നാഷണൽ യൂത്ത് ലീഗ് കാസർഗോഡ് ജില്ലാ പ്രവർത്തക കൺവൻഷൻ ഡിസംബർ 6 ന്
കാസർഗോഡ്: നാഷണൽ യൂത്ത് ലീഗ് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ഓർമ്മയിൽ ജ്വലിക്കുന്നു ഇന്നും ബാബരി മസ്ജിദ് ഫാസിസ്റ്റ് വിരുദ്ധദിനം ഡിസംബർ 6 ന് വൈകിട്ട് 3.30ന് ബേക്കൽ ഓക്സ് റസിഡൻസിയിൽ വെച്ച് നടക്കുന്ന പരിപാടി എൻ വൈ എൽ സംസ്ഥാന പ്രസിഡൻറ് അഡ്വ : ഷമീർ പയ്യനങ്ങാടി ഉൽഘാടനം നിർവ്വഹിക്കും.
യോഗത്തിൽ എൻ വൈ എൽ സംസ്ഥാന ജനറൽ സെക്രട്ടറി ഫാദിൽ അമീൻ സംസ്ഥാന ട്രഷറർ റഹിം ബെണ്ടിച്ചാൽ തുടങ്ങി എൻ വൈ എൽ സംസ്ഥാന ജില്ലാ നേതാക്കൻമാർ പങ്കെടുക്കുന്ന പരിപാടി ജില്ലയിലെ എല്ലാ പ്രവർത്തകരും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് എൻ വൈ എൽ കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് ഹനീഫ് പി എച്ച് ജനറൽ സെക്രട്ടറി ശാഹിദ് സി എൽ എന്നിവർ സംയുക്ത വാർത്താകുറിപ്പിൽ അറിയിച്ചു .