ബന്തിയോട് പച്ചമ്പളത്ത് മൈതാനിയിൽ വട്ടം കറക്കി അഭ്യാസപ്രകടനം നടത്തുന്നതിനിടെ പുത്തൻ ജീപ്പിന് തീപിടിച്ച് കത്തി നശിച്ചു.

ബന്തിയോട്: മൈതാനിയിൽ വട്ടം കറക്കി അഭ്യാസ പ്രകടനം നടത്തുകയായിരുന്ന പുത്തൻ ജീപ്പ് കത്തിനശിച്ചു.
വാഹനത്തിലുണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയോടെ പച്ചമ്പളം മൈതാനിയിൽ വട്ടം കറക്കി ഓടിക്കുകയായിരുന്ന ജീപ്പാണ് കത്തിനശിച്ചത്. ഉപ്പളയിൽ നിന്ന് അഗ്നിരക്ഷാസേനാംഗങ്ങളെത്തിയാണു തീ അണച്ചത്. അപ്പോഴേക്കും പൂർണമായി കത്തിനശിച്ചിരുന്നു. ഹൊസങ്കടി സ്വദേശിനിയുടെ താൽക്കാലിക റജിസ്ട്രേഷനിലുള്ള വാഹനമാണ് നശിച്ചത്. ജീപ്പിന്റെ ബോണറ്റിൽ നിന്നു പുക ഉയരുകയും പിന്നീട് തീപിടിക്കുകയുമായിരുന്നു. പരാതി ലഭിച്ചിട്ടില്ലെന്നും സംഭവം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും കുമ്പള പൊലീസ് അറിയിച്ചു.

