KSDLIVENEWS

Real news for everyone

ദേശീയപാതയിൽ അടിപ്പാത നിർമിക്കണം: മൈലാട്ടിയിൽ അനിശ്ചിതകാല സമരം തുടങ്ങി

SHARE THIS ON

മൈലാട്ടി: ദേശീയപാതയിൽ അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് കർമസമിതിയുടെ നേതൃത്വത്തിൽ  അനിശ്ചിതകാല സമരം മൈലാട്ടിയിൽ തുടങ്ങി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ഉദ്ഘാടനം ചെയ്തു.ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗം വീ.ഗീത, ഒ.നാരായണൻ, എ.ബാലകൃഷ്ണൻ, സിന്ധു ഗംഗാധരൻ, കെ.വി.ഭക്തവത്സലൻ, മധു അടുക്കത്തുവയൽ, തോമസ് സെബാസ്റ്റ്യൻ, ടി.മാധവൻ നായർ, ചന്തുക്കുട്ടി പൊഴുതല, ഗോപി അടുക്കത്തുവയൽ, എ.സുരേന്ദ്രൻ, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

ഇരുപ്രദേശങ്ങളിലും ഉള്ളവർക്കു ദേശീയപാത തുറന്നാൽ കാസർകോട്, കാഞ്ഞങ്ങാട് ഭാഗത്തേക്കു പോകാൻ ഒരു കിലോമീറ്റർ ദൂരെയുള്ള പൊയിനാച്ചി, ബട്ടത്തൂർ അടിപ്പാതയിലൂടെ വേണം മറുഭാഗത്ത് എത്താൻ. പ്രശ്നം ഉയർത്തി രണ്ടാഴ്ച മുൻപാണു നാട്ടുകാർ പ്രത്യക്ഷസമരം തുടങ്ങിയത്. കലക്ടർ കെ.ഇമ്പശേഖർ ഉൾപ്പെടെ സ്ഥലം സന്ദർശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!