കുമ്പള സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാർക്കായി പുകയില നിയന്ത്രണ നിയമവു മായി ബന്ധപെട്ടു പരിശീലന പരിപാടി സംഘടിപ്പിച്ചു

കുമ്പള: ആരോഗ്യ വകുപ്പിലെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള കർമ്മ പരിപാടിയുടെ ഭാഗമായി കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസും ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യവും നിർദ്ദേശിച്ചതനുസരിച്ച് കുമ്പള ബ്ലോക്ക് സി.എച്ച്.സി കാസർഗോഡ് കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ വച്ച് ബ്ലോക്ക് പരിധിയിലെ ഹെൽത്ത് ഇൻസ്പക്ടർമാർക്കും, ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർമാർക്കുമായി പുകയില നിയന്ത്രണ നിയമവുമായി ബന്ധപ്പെട്ട് പരിശീലന പരിപാടി സംഘടിപ്പിച്ചു.
ബ്ലോക്ക് തല എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് രൂപീകരിച്ചു.
ഡോ. കൃഷ്ണപ്രസാദ് അദ്ധ്യക്ഷനായ ചടങ്ങ് കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ശ്രീ. അഷ്റഫ് കർള ഉൽഘാടനം ചെയ്തു.
കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ ശ്രീ. ടെനിസൻ തോമസ്, മൂളിയാർ സാമൂഹികാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ ശ്രീ. ഷാജു. എൻ.എ എന്നിവർ പരിശീലനങ്ങൾക്ക് നേതൃത്വം നൽകി.

