KSDLIVENEWS

Real news for everyone

കണ്ണൂരില്‍ ട്രെയ്‌നിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ പെട്ട് യാത്രക്കാരന്‍ മരിച്ചു

SHARE THIS ON

കണ്ണൂര്‍: റെയില്‍വേ സ്‌റ്റേഷനില്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ പെട്ട് യാത്രക്കാരന്‍ മരിച്ചു.

നാറാത്ത് സ്വദേശി കുഞ്ഞി മടലികത്ത് ഹൗസില്‍ പി കാസിം(62) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.40ന്റെ കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ ചാടിക്കയറുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയ്‌നിനും ഇടയില്‍ പെടുകയായിരുന്നു.

പ്ലാറ്റ്‌ഫോം ഒന്നില്‍ കോച്ച്‌ മൂന്നിന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.50നാണ് അപകടമെന്ന് റെയില്‍വേ അറിയിച്ചു. ഉടന്‍ തന്നെ ഇദ്ദേഹത്തെ പുറത്തെടുത്തു ജില്ലാ ആശുപത്രിയിലെത്തിക്കുമ്ബോഴേക്കും മരണം സംഭവിച്ചു. കണ്ണൂര്‍ നാറാത്ത് മടത്തികൊവ്വല്‍ താമസിച്ചിരുന്ന കാസിം ഇപ്പോള്‍ കമ്ബില്‍ പാട്ടയം ലീഗ് ഓഫിസിനു സമീപത്താണ് താമസം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!